Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരസ്പര സ്‌നേഹവും...

പരസ്പര സ്‌നേഹവും പരിഗണനയും ഏറ്റവും വലിയ വിഷുക്കൈനീട്ടം -മധുപാല്‍

text_fields
bookmark_border
*ഭിന്നശേഷി പ്രതിഭകള്‍ക്ക് ലയണ്‍സ് ക്ലബ്​ സ്‌പെക്ട്രോ ഫോട്ടോമീറ്റര്‍ നല്‍കി കഴക്കൂട്ടം: മനുഷ്യര്‍ തമ്മിലെ സ്‌നേഹവും പരിഗണനയുമാണ് ഏറ്റവും വലിയ വിഷുക്കൈനീട്ടമെന്ന് സിനിമാതാരം മധുപാല്‍. ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം എമിറേറ്റ്‌സ് പ്രെറ്റി പെറ്റല്‍സി​ൻെറ ആഭിമുഖ്യത്തില്‍ മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിഷുക്കൈനീട്ടം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കുട്ടികള്‍ക്ക് ശാസ്ത്രീയ ഗവേഷണത്തില്‍ പരിശീലനം നല്‍കുന്നതിനായി സ്ഥാപിച്ച സയന്‍ഷ്യ ലാബിലേക്ക് സ്‌പെക്ട്രോഫോട്ടോ മീറ്റര്‍ എന്ന ഉപകരണം വാങ്ങാന്‍ ലയണ്‍സ് പ്രെറ്റി പെറ്റല്‍സ് രണ്ടര ലക്ഷം രൂപ വിഷുക്കൈനീട്ടമായി നല്‍കി. തുക മധുപാല്‍ ഏറ്റുവാങ്ങി കുട്ടികളുടെ പ്രതിനിധികള്‍ക്ക് കൈമാറി. പ്രെറ്റി പെറ്റല്‍സ് പ്രസിഡൻറ്​ ലൗലി ചാള്‍സ് അധ്യക്ഷത വഹിച്ചു. ഗോപിനാഥ് മുതുകാട് സയന്‍ഷ്യ പദ്ധതിയെക്കുറിച്ച് വിവരിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി റീജ്യൻ രക്ഷാധികാരി ചാള്‍സ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് മെമ്പര്‍ഷിപ് അധ്യക്ഷ സ്​റ്റെഫി ഷിബു, അഡീഷനല്‍ കാബിനറ്റ് സെക്രട്ടറി ഷിബു സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡിഫറൻറ്​ ആർട്ട്​ സൻെറര്‍ ഉപദേശക സമിതി അംഗം ഷൈലാ തോമസ് സ്വാഗതവും റിസോഴ്‌സ് പേഴ്സണ്‍ ശിവകുമാര്‍ കെ.പി നന്ദിയും പറഞ്ഞു. vishu kaineettam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story