Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:31 AM IST Updated On
date_range 16 April 2021 5:31 AM ISTമാസ്ക്കും മുസല്ലയുമില്ലാത്തവർക്ക് പള്ളികളിൽ പ്രവേശനമില്ല
text_fieldsbookmark_border
ബാലരാമപുരം: കോവിഡ് സുരക്ഷക്കായി പള്ളികളിലും നിയന്ത്രണമേർപ്പെടുത്തി മഹല്ല് കമ്മിറ്റികൾ. നെയ്യാറ്റിൻകര താലൂക്കിലെ വിവിധ പള്ളികളിൽ മാസ്ക്കും മുസല്ലയും നിർബന്ധമാക്കി അറിയിപ്പ് പ്രദർശിപ്പിച്ചു. ഒരു വർഷത്തോളം പള്ളികൾ അടച്ചിട്ടും കടുത്ത നിയന്ത്രണങ്ങൾ പാലിച്ചും ആരാധനാ കർമങ്ങൾ പരിമിതപ്പെടുത്തിയ വിശ്വാസികൾ റമദാൻ ആഗതമായതോടെ കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായും പരമാവധി സൂക്ഷ്മത പാലിച്ചുമാണ് ആരാധനാ കർമങ്ങളിലേർപ്പെടുന്നത്. നോമ്പുതുറ വിഭവങ്ങൾക്കൊപ്പം മാസ്ക് കൂടി നൽകിയാണ് ചില മഹല്ല് കമ്മിറ്റികൾ മാതൃകയായത്. റമദാൻ വ്രതാനുഷ്ഠാനക്കാലത്ത് വിശ്വാസത്തോടൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ചിലയിടങ്ങളിൽ ഏർപ്പെടുത്തി. വ്രതമാസത്തിൻെറ പവിത്രത കാത്തുസൂക്ഷിക്കണം -കെ.എൻ.എം തിരുവനന്തപുരം: വ്രതമാസത്തിൻെറ പവിത്രതയും നാടിൻെറ സമാധാനവും കാത്തുസൂക്ഷിക്കാൻ വിശ്വാസിസമൂഹം തയാറാകണമെന്ന് കേരള നദ്്വതുൽ മുജാഹിദീൻ (കെ.എൻ.എം) റമദാൻ സന്ദേശത്തിൽ ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗം വീണ്ടും ഭയപ്പെടുത്തുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം. ബാലരാമപുരം സലഫി സൻെററിൽ നടന്ന അഹ്ലൻ റമദാൻ സമ്മേളനം കെ.എൻ.എം ജില്ല സെക്രട്ടറി അൽ അമീൻ ബീമാപള്ളി ഉദ്ഘാടനം ചെയ്തു. ബഷീർ സ്വലാഹി കൂരാട്, ഷാഹിദ് മൗലവി, ശുഹൂദ് സലഫി, സക്കീർ ഹുസൈൻ ബാലരാമപുരം, നുസൈഫ ടീച്ചർ ആലംകോട്, ഷൈമ ടീച്ചർ എസ്.ആർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story