Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡയബറ്റിക് ഫുട്ട്...

ഡയബറ്റിക് ഫുട്ട് സ്പെഷാലിറ്റി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി സർജറി വിഭാഗത്തിൽ ഡയബറ്റിക് ഫുട്ട് സ്പെഷാലിറ്റി ക്ലിനിക് (പോഡിയാട്രിക് സർജറി) പ്രവർത്തനമാരംഭിച്ചു. എല്ലാ വ്യാഴാഴ്ചയും ഉച്ചക്ക്​ 12 മുതൽ രണ്ടുവരെ ഡോ. സി. ജയ​ൻെറ നേതൃത്വത്തിലാണ് ക്ലിനിക്. ഡയബറ്റിസ് രോഗികളുടെ കാലുകൾക്കുണ്ടാകുന്ന അസുഖങ്ങൾ ചികിത്സിക്കുന്ന പ്രത്യേക ചികിത്സാ വിഭാഗമാണിത്. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സർജറി വിഭാഗം മേധാവി ഡോ. അബ്​ദുൽ ലത്തീഫ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോൺ, എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. ജബ്ബാർ, സർജറി പ്രഫസർമാരായ ഡോ. നിസാറുദ്ദീൻ, ഡോ. വിശ്വനാഥൻ, ഡോ. ശിവപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. സർജറി വിഭാഗത്തിലെ മറ്റ് സ്പെഷാലിറ്റി ക്ലിനിക്കുകൾ തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പ്രവർത്തിക്കും. കാപ്​ഷൻ IMG-20210415-WA0096 മെഡിക്കൽ കോളജ് ആശുപത്രി സർജറി വിഭാഗത്തിൽ ആരംഭിച്ച ഡയബറ്റിക് ഫുട്ട് സ്പെഷാലിറ്റി ക്ലിനിക്കി​ൻെറ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story