Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൂര്യ...

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കലാകാരന്മാരുടെ വിഷുക്കൈനീട്ടം

text_fields
bookmark_border
പാറശ്ശാല: കൊന്ന പൂക്കളമൊരുക്കിയ വിഷുത്താലം. കൈനീട്ടമായി പണക്കിഴി. ആസ്വദിക്കാന്‍ വിഷു ഗാനങ്ങളും നൃത്തവും. കൂടെ വിഷു സന്ദേശ പ്രഖ്യാപനവും. പ്രേം നസീര്‍ സുഹൃദ്​ സമിതി കലാകാരന്മാര്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിഷു ദിനത്തില്‍ സമര്‍പ്പിച്ചത് ഹൃദ്യമായ കലാവിരുന്നായിരുന്നു. സൂര്യ കൃഷ്ണമൂര്‍ത്തിക്ക് അദ്ദേഹത്തി​ൻെറ വസതിയിലാണ് വിഷുപ്പുലരി സംഘടിപ്പിച്ചത്. ജയില്‍ ഡി.ഐ.ജി എസ്. സന്തോഷ് സമിതിയുടെ വിഷു പണക്കിഴി കൈ നീട്ടമായി സൂര്യ കൃഷ്ണമൂര്‍ത്തിക്ക് സമര്‍പ്പിച്ച്​ ചടങ്ങ്​ ഉദ്​ഘാടനം ചെയ്തു. തന്നെ കാണാനെത്തിയവര്‍ക്ക് സൂര്യ കൃഷ്ണമൂര്‍ത്തി കൈനീട്ടം നല്‍കി അനുഗ്രഹിച്ചു. സമിതി പ്രസിഡൻറ്​ പനച്ചമൂട് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തെക്കന്‍ സ്​റ്റാര്‍ ബാദുഷ സ്വാഗതം പറഞ്ഞു. വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, ഡോ. ഗീത ഷാനവാസ്, അനിത, ഡോ. വാഴമുട്ടം ചന്ദ്രബാബു എന്നിവരെ സൂര്യ കൃഷ്ണമൂര്‍ത്തി പൊന്നാട അണിയിച്ചു. രക്ഷാധികാരി സൈനുലാബ്​ദീന്‍. ട്രഷറർ ബാലചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു. കാപ്​ഷൻ panakizhi kinettamai nalkunu ചിത്രം. സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിഷു പണക്കിഴി കൈനീട്ടമായി സമര്‍പ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story