Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉടമയുടെ മുഖത്ത്...

ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി ജ്വല്ലറിയിൽനിന്ന്​ ആറുപവ​ൻ കവർന്നു

text_fields
bookmark_border
മോഷണസംഘം മണിക്കൂറിനകം പിടിയിലായി കാട്ടാക്കട: ദമ്പതികളെന്ന പോലെ ജ്വല്ലറിയിലെത്തിയ സംഘം ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി ആറുപവ​ൻെറ ആഭരണങ്ങളുമായി കടന്നു. കുറ്റിച്ചല്‍ ജങ്​ഷൻ വൈഗാ ജ്വല്ലറിയില്‍ വ്യാഴാഴ്ച വൈകീട്ടാണ്​ സംഭവം. ആഭരണങ്ങളുമായി കാറില്‍ കടന്ന സംഘത്തെ കാട്ടാക്കട ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം മണിക്കൂറിനുള്ളില്‍ പിടികൂടി. നാലുപേരുമായി കാറിലെത്തിയ തസ്കര സംഘം സന്ധ്യയോടെ ജ്വല്ലറിക്കുസമീപം നിലയുറപ്പിച്ചു. ഉടമ മാത്രമുള്ളപ്പോൾ യുവതിയും യുവാവും കടയിൽ കയറി. മൂന്നുപവ​ൻെറ രണ്ടു സ്വർണമാല വാങ്ങി. കൈയില്‍ കരുതിയിരുന്ന മുളകുപൊടി ഉടമയുടെ മുഖത്തെറിഞ്ഞ ശേഷം സംഘം പുറത്തുകിടന്ന കാറില്‍ കയറി സ്ഥലംവിട്ടു. ഉടമ പുറത്തിറങ്ങി നിലവിളിച്ചതോടെ പരിസരത്തുള്ളവർ തസ്കര സംഘം വന്ന കാറിനെ കുറിച്ച വിവരം ഉള്‍പ്പെടെ പൊലീസിൽ അറിയിച്ചു. കാട്ടാക്കട പൊലീസ് വാഹനത്തെ കുറിച്ച വിവരം മറ്റ് സ്​റ്റേഷനുകളിലേക്ക്​ കൈമാറി. പൊലീസ് ജാഗ്രതയോടെ ഇടപെടുകയും മലയിന്‍കീഴിനടുത്തു​െവച്ച് പിടികൂടുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story