Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാണിക്കവഞ്ചി...

കാണിക്കവഞ്ചി മോഷ്​ടിച്ചു

text_fields
bookmark_border
കല്ലമ്പലം: നാവായിക്കുളം ശ്രീമാടൻകാവ് മഹാദേവ നവഗ്രഹ ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പോയി. 13ന് പകലായിരുന്നു മോഷണം. മൂന്ന് മാസംമുമ്പ് സമാനരീതിയിൽ ഇതേസ്ഥലത്തുനിന്ന് വഞ്ചി മോഷണം പോയിരുന്നു. മൂവായിരത്തോളം രൂപ ഉണ്ടായിരുന്നതായി ക്ഷേത്രഭാരവാഹികളായ വിനോദ്, രാജേന്ദ്രൻ പിള്ള എന്നിവർ പറഞ്ഞു. പള്ളിക്കൽ, പാരിപ്പള്ളി പൊലീസ് സ്​റ്റേഷനുകളിൽ പരാതി നൽകി. മാസ്ക് ശരിയായി ധരിച്ചില്ല; സി.പി.എം നേതാവിനെ പൊലീസ് അധിക്ഷേപിച്ചെന്ന്​ കല്ലമ്പലം: മാസ്ക് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് സി.പി.എം നേതാവിനെ പൊലീസ് അധിക്ഷേപിച്ചതായി പരാതി. കഴിഞ്ഞദിവസം രാവിലെ പത്തോടെ കുടവൂർ ഡീസൻറ് മുക്കിലായിരുന്നു സംഭവം. കുടവൂർ ലോക്കൽ കമ്മിറ്റി അംഗം ബിജിനെയാണ്​ പൊലീസ്​ തടഞ്ഞത്​. കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം ഇ. ജലാലിനോടൊപ്പം മരണവീട്ടിൽ പോയി ബൈക്കിൽ മടങ്ങവെ പൊലീസ് തടഞ്ഞ്​ അസഭ്യം പറയുകയും ജീപ്പിൽ കയറ്റി സ്​റ്റേഷനിൽ കൊണ്ടുപോകുകയും ചെയ്​തതായാണ് പരാതി. അഡ്വ. വി. ജോയി എം.എൽ.എ എത്തിയശേഷമാണ് പൊലീസ് വിട്ടയച്ചത്. ഇതുസംബന്ധിച്ച് ബിജിൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. സംഭവത്തിൽ സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story