Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴയും കാറ്റും; നഗരൂരിൽ...

മഴയും കാറ്റും; നഗരൂരിൽ വീട് തകർന്നു

text_fields
bookmark_border
കിളിമാനൂർ: ശക്തമായ കാറ്റിലും മഴയിലും നിർധനയായ വയോധികയുടെ വീട് തകർന്നു. നഗരൂർ പഞ്ചായത്തിലെ കടവിള കോട്ടയ്ക്കൽ ഇരുങ്കുളം കുന്നുവിള വീട്ടിൽ കുറുമ്പ (70) യുടെ വീടാണ് തകർന്നത്. 10 വർഷമായി ഇവർ ഇവിടെ ഒറ്റക്കാണ് താമസിക്കുന്നത്. കഴിഞ്ഞ തവണയുണ്ടായ മഴയിൽ വീടി​ൻെറ ഒരുഭാഗം ഇടിഞ്ഞുവീണിരുന്നു. ശേഷിക്കുന്ന ഭാഗമാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നത്. വലിയ ശബ്​ദത്തോടെ വീട് നിലംപതിക്കു​േമ്പാൾ കുറുമ്പ വീട്ടിലുണ്ടായിരുന്നു. ആഹാരം കഴിക്കാൻ തയാറെടുക്കുകയായിരുന്ന ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഭർത്താവി​ൻെറ മരണത്തോടെ ഇവരുടെ ജീവിതം ദുരിത പൂർണമായി. ഇതിനിടയിലാണ് വീടുകൂടി തകർന്നത്. വീട്​ പുനർനിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം അനോബ് ആനന്ദ് അറിയിച്ചു. KMR veedu കാറ്റിലും മഴയിലും തകർന്ന കുറുമ്പയുടെ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story