Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാക്കനാടൻ കഥാമത്സരം;...

കാക്കനാടൻ കഥാമത്സരം; സ്വപ്ന അലക്സിസിന് ഒന്നാം സ്ഥാനം

text_fields
bookmark_border
പടം വർക്കല: മലയാള സാംസ്കാരിക വേദി സംഘടിപ്പിച്ച നാലാമത് കാക്കനാടൻ കഥാരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം സ്വപ്ന അലക്സിസിന് ലഭിച്ചു. ഗോവിന്ദ് ആർ. കുറുപ്പ്, എസ്. അനിലാൽ എന്നിവർക്കാണ്​ രണ്ടാം സ്ഥാനം. തമലം വിജയൻ, എസ്. തുളസീദാസ്, ആൻറണി കൈതാരത്ത് എന്നിവർക്ക് മൂന്നാം സ്ഥാനം ലഭിച്ചു. സതീശൻ കെ.എം, കീഴാറൂർ ചന്തു, ഗിരി ബി. വാര്യർ, പി.ആർ. കൃഷ്ണൻകുട്ടി, ശ്രീപ്രസാദ് വി, സുരേഷ്കുമാർ വി, ചുള്ളാളം ബാബുരാജ്, പ്രതാപൻ, അജിത്ത് വി.എസ്, ജെയ്സൺ ജോസ് എന്നിവർ സ്പെഷൽ ജൂറി സമ്മാനത്തിന്​ അർഹരായി. കഥാകൃത്ത് അർഷാദ് ബത്തേരി, സാഹിത്യ നിരൂപകൻ സുനിൽ സി.ഇ എന്നിവരാണ് സമ്മാനാർഹമായ കഥകൾ തെരഞ്ഞെടുത്തത്. വിജയികൾക്കുള്ള സമ്മാനങ്ങൾ മേയ് ഒന്നിന് വർക്കലയിൽ സമ്മാനിക്കുമെന്ന് മലയാള സാംസ്കാരിക വേദി ചെയർമാൻ അൻസാർ വർണന, ജനറൽ സെക്രട്ടറി ബിജു ഗോപാലൻ, കോഓഡിനേറ്റർ അഡ്വ. മനോജ് എന്നിവർ അറിയിച്ചു. 15 VKL 2 swapna alexis-kakkanadan katha winner@var ഫോട്ടോ കാപ്ഷൻ കാക്കനാടൻ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്വപ്ന അലക്സിസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story