Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചാലുകള്‍ വിട്ട്...

ചാലുകള്‍ വിട്ട് കപ്പലുകള്‍; മത്സ്യത്തൊഴിലാളികളുടെ ജീവൻ ഭീഷണിയിൽ

text_fields
bookmark_border
പൂന്തുറ: കപ്പല്‍ചാലുകള്‍ വിട്ട് കപ്പലുകള്‍ തീരക്കടലിലേക്ക് കയറുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവന്​ ഭീഷണിയാകുന്നു. തീരക്കടലിലേക്ക് കയറുന്ന കപ്പലുകള്‍ ഇടിച്ച്​ ബോട്ടുകൾ തകരുകയും നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവൻ പൊലിയുകയും ചെയ്​തിട്ടും കപ്പലുകളെ നിയന്ത്രിക്കാന്‍ കോസ്​റ്റ്​ഗാര്‍ഡിനും നാവികസേനക്കും കഴിയുന്നില്ല. പുറംകടലില്‍ 24 മണിക്കൂര്‍ നിരീക്ഷണവും പട്രോളിങ്ങും നടത്തുമെന്നും നാവികപാത വിടുന്നവർക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും കോസ്​റ്റ്​ ഗാര്‍ഡും നാവിക സേനയും ഉറപ്പുനൽകാറുണ്ടെങ്കിലും ഒന്നും നടപ്പാകാറില്ല. നിരീക്ഷണമില്ലാതെ വരുന്നതോടെയാണ് കപ്പല്‍ചാലുകള്‍ കടന്ന് വിദേശകപ്പലുകളും ട്രോളറുകളും അപകടങ്ങളുണ്ടാക്കുന്നത്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍വരെയാണ് കടലില്‍ ഇന്ത്യയുടെ അധികാരപരിധി. ഇൗ പരിധിയാണ് ടെറിറ്റോറിയല്‍ സീ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത്​ ലംഘിച്ച് കടക്കുന്ന കപ്പലുകൾക്കെതിരെ നടപടിയെടുക്കാനും നിയമം ലംഘിക്കുന്ന കപ്പലുകളെ അപകട മുന്നറിയിപ്പ്​ നല്‍കി തിരികെ നാവിക പാതയിലേക്ക് മടക്കിയയക്കാനും കോസ്​റ്റ്​ ഗാര്‍ഡിന് അധികാരമുണ്ട്. എന്നാല്‍, നാവികപാതക്ക് സമീപം പരിശോധനകളോ റോന്തുചുറ്റലുകളോ ഇല്ലാത്തത് കാരണം പലപ്പോഴും വിദേശ ട്രോളറുകളും കപ്പലുകളും തീരക്കടലിലേക്ക് കയറിവരുന്നു. വലിയ കപ്പലുകള്‍ കപ്പല്‍ ചാലിലൂടെ കടന്നുപോകുന്നതിനനുസരിച്ച് അതി​ൻെറ ഓളം മൂന്ന് കിലോമീറ്ററോളം ദൂരമുണ്ടാകും. ഇതില്‍പെട്ടാല്‍ വള്ളങ്ങളും ബോട്ടുകളും മറിയുമെന്നതിനാല്‍ ഇത് അറിയാവുന്ന മത്സ്യത്തൊഴിലാളികള്‍ ഇൗ പരിധി താണ്ടാറില്ല. വള്ളങ്ങൾ ഇടിച്ച് മറിക്കുന്ന കപ്പലുകളെ പിന്നീട് കണ്ടെത്താന്‍ കഴിയാറില്ല. വിദേശകപ്പലുകളാ​െണങ്കില്‍ അതിര്‍ത്തി കടന്നാല്‍ നടപടിയെടുക്കാനാകില്ല. തലസ്ഥാന ജില്ലയുടെ പുറംകടല്‍ വഴി ദിവസവും അഞ്ഞൂറോളം കപ്പലുകളാണ് കടന്നുപോകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story