Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:30 AM IST Updated On
date_range 16 April 2021 5:30 AM ISTഗാന്ധിഭവന് സംസ്ഥാന നാടകോത്സവം ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
(ചിത്രം kg2 കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ പത്തനാപുരം ഗാന്ധിഭവന് കലാസാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച സംസ്ഥാന നാടകോത്സവം നടന് ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്യുന്നു) കൊല്ലം: പത്തനാപുരം ഗാന്ധിഭവന് കലാസാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച സംസ്ഥാന നാടകോത്സവം കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നടന് ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി ലോകം മുഴുവന്‍ ദുരിതം വിതച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് കലാകാരന്മാരാണ്. ഉത്സവപ്പറമ്പുകളില്‍ അഭിനയത്തിൻെറ നല്ല മുഹൂര്‍ത്തങ്ങള്‍ കാഴ്ചെവച്ച നാടക കലാകാരന്മാര് ഇന്ന് സങ്കടക്കണ്ണീരിലാണ്. സിനിമയെക്കാള്‍ അതികഠിനമാണ് നാടകാഭിനയം. അവിടെ പ്രതിഭ വേദിയില്‍ തിളങ്ങുകയാണ്. എത്ര മികവുള്ള കലാകാരനും വേദിയില്‍ പതറിയാല്‍ പേരുദോഷമുണ്ടാകും. നാടക കലാകാരന്മാര്ക്ക് വലിയ പ്രചോദനവും പ്രോത്സാഹനവുമാണ് ഈ നാടകോത്സവവും നാടകമത്സരവുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് അധ്യക്ഷതവഹിച്ചു. ചലച്ചിത്ര നടൻ പ്രേംകുമാര്‍, നാടകകൃത്ത് ഹേമന്ത്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഗാന്ധിഭവന് വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ്, കെ.പി.എ.സി ലീലാകൃഷ്ണന്, നടന് സച്ചിന് ആനന്ദ്, എസ്. സുവര്‍ണകുമാര്‍, പ്രഫ. ജി. മോഹന്‍ദാസ്, ജോര്‍ജ് എഫ്. സേവ്യര്‍, ബൈജു എസ്. പട്ടത്താനം, ബി. പ്രദീപ്, അനില്‍ ആഴാവീട് എന്നിവര്‍ സംസാരിച്ചു. നാടകോത്സവത്തിൻെറ ഭാഗമായി രാജേശ്വരി തുളസി, രശ്മി രാഹുല്‍ എന്നിവരുടെ ചിത്രപ്രദര്‍ശനവുമുണ്ടായിരുന്നു. മത്സരത്തിൻെറ ആദ്യദിനത്തില്‍ കൊല്ലം അനശ്വരയുടെ സുപ്രീംകോര്‍ട്ട് എന്ന നാടകം അവതരിപ്പിച്ചു. നാടകോത്സവത്തില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് 'സര്‍ഗാത്മകത നഷ്ടമാകുന്ന രാഷ്ട്രീയരംഗം' എന്ന വിഷയത്തില്‍ ചര്‍ച്ചാസംഗമം സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ അധ്യക്ഷതവഹിക്കും. കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.പി. സജിനാഥ്, ടി.കെ. വിനോദന്‍ എന്നിവര്‍ പങ്കെടുക്കും. 6.30 ന് കൊല്ലം അശ്വതിഭാവനയുടെ 'കുരങ്ങുമനുഷ്യന്‍' നാടകവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story