Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:30 AM IST Updated On
date_range 16 April 2021 5:30 AM ISTറമദാന്‍ വിശേഷങ്ങള്‍
text_fieldsbookmark_border
ഫോണ്‍വിളി ദൂരത്തില്‍ നോമ്പുതുറ വിഭവങ്ങള്‍ അമ്പലത്തറ: നോമ്പുതുറക്ക് വിഭവങ്ങള്‍ ഒരുക്കാന്‍ ഉച്ചക്കുശേഷം അടുക്കളകള്‍ സജീവമായ കാലം ഓർമയാകുന്നു. ഫോണ്‍വിളിച്ച് ഓർഡര്‍ നൽകിയാല്‍ ഇഷ്ടവിഭവങ്ങള്‍ ചൂടോടെ വീട്ടിലെത്തുന്ന തരത്തില്‍ കാര്യങ്ങള്‍ മാറി. ആവശ്യവെങ്കില്‍ അത്താഴവും വീട്ടിലെത്തിക്കാൻ സംവിധാനങ്ങൾ ഒരുങ്ങുന്നു. ഇതോടെ, വീടുകളിലെ അടുക്കളകള്‍ നിശ്ചലമായി. നഗരത്തില്‍ നോമ്പുതുറ വിഭങ്ങളുടെ സ്പെഷല്‍ പാക്കേജുകളുമായി ഹോട്ടലുകളും കാറ്ററിങ് യൂനിറ്റുകളും മത്സരബുദ്ധിയോടെ സജീവമാണ്. നോമ്പുതുറ വിഭവങ്ങളുടെ പ്രത്യേക പാക്കേജ് വാട്സ്ആപ്പിലൂടെ നോക്കിയാണ് പലരും ഓര്‍ഡര്‍ നല്‍കുന്നത്. നോമ്പുതുറക്ക് അരമണിക്കൂര്‍ മുമ്പ് വിഭവങ്ങള്‍ പാക്ക് ചെയ്ത് വീടുകളില്‍ എത്തും. തലസ്ഥാന ജില്ലയുടെ പരമ്പരാഗത വിഭവങ്ങളുടെ സ്ഥാനത്ത് മലബാർ രുചികളാണെത്തുന്നത്. നോമ്പുതുറക്ക് പള്ളികളിലും മാറ്റം പ്രകടമാണ്. പണ്ട് കാരക്കയും വെള്ളവും മണ്‍ചട്ടിയിലെ നോമ്പുകഞ്ഞിയുമായിരുന്നു വിഭവങ്ങളെങ്കില്‍ ഇന്ന് വിദേശ പഴവർഗങ്ങള്‍വരെയുണ്ട്. ഉന്നക്കായ, കോഴിയട, പഴംനിറച്ചത്, മുട്ടമസാല, മുട്ടസുര്‍ക്ക, ഇറച്ചിപത്തിരി തുടങ്ങിയ വിഭവങ്ങളും ഒരു ഫോണ്‍കാളില്‍ വീട്ടുമുറ്റെത്തത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story