Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയും...

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അനുശോചിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളജ് സ്​ഥാപക ഡയറക്ടർ ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളത്തി​ൻെറ നിയമപഠന മേഖലയിൽ ത​േൻറതായ വ്യക്​തിമുദ്ര പതിപ്പിച്ച അധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണൻ നായരെന്ന്​ അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. നാരായണൻ നായരുടെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. കേരളാ ലോ അക്കാദമിയെ ഇന്ത്യയിലെ പ്രമുഖ നിയമ വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ ഒന്നാക്കി മാറ്റിയതിന്​ പിന്നിൽ ഡോ. നാരായണൻ നായർ വഹിച്ച പങ്ക്​ വലുതാണെന്ന്​ അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. മന്ത്രി എ.കെ. ബാലൻ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരും അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story