Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനീതിന്യായരംഗത്ത്​...

നീതിന്യായരംഗത്ത്​ നാരായണൻ നായരുടേത്​​ മഹത്തായ കൈയൊപ്പ്​

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തും നിരവധി നിയമവിദഗ്​ധരെയും രാഷ്​ട്രീയ പ്രമുഖരെയും വാർത്തെടുത്ത അതുല്യപ്രതിഭയായിരുന്നു നാരായണൻ നായർ. ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച്, നിയമവിദ്യാഭ്യാസരംഗത്ത് നിറഞ്ഞുനിന്ന വ്യക്തി. നെടുമങ്ങാട് താലൂക്കിലെ കോലിയക്കോട് ഗ്രാമത്തിൽ നീലകണ്ഠപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മൂത്ത മകനായി കർഷക കുടുംബത്തിൽ 1929 ലായിരുന്നു ജനനം. ജന്മനാട്ടിൽനിന്ന് ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടിയവരിൽ ഒരാളായി. നിയമത്തിൽ ബിരുദാനന്തരബിരുദം നേടി തിരുവനന്തപുരത്ത് അഭിഭാഷകനായി. അതോടൊപ്പം അവിഭക്ത കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ജില്ലയിലെ പ്രധാന നേതാക്കളിൽ ഒരാളുമായി. തിരുവനന്തപുരം ഗവ. ലോ കോളജിൽ അധ്യാപകനായെങ്കിലും കമ്യൂണിസ്​റ്റ്​ ആണെന്ന കാരണം പറഞ്ഞ് ജോലിയിൽനിന്ന്​ പിരിച്ചുവിട്ടു. ആ ഉത്തരവ് ഹൈകോടതി റദ്ദാക്കിയെങ്കിലും ഗവ. ലോ കോളജിലേക്ക് നാരായണൻനായർ മടങ്ങിപ്പോയില്ല. തുടർന്നുള്ള വർഷങ്ങൾ ത​ൻെറ മുഴുവൻ ഊർജവും സ്വകാര്യ ലോ കോളജ് തുടങ്ങാൻ ചെലവഴിച്ചു. അതി​ൻെറ ഫലമായാണ് 1967ൽ ലോ അക്കാദമി ലോ കോളജ് കേരള സർവകലാശാലയുടെ അംഗീകാരത്തോടെ ആരംഭിച്ചത്. ലോ അക്കാദമി ലോ കോളജ് പടുത്തുയർത്തുന്നതിനോടൊപ്പം കേരള സർവകലാശാലയിൽ നിന്നുള്ള നിയമത്തിലെ ആദ്യ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയതും ഡോ. നാരായണൻ നായരാണ്. ഏറ്റവുമധികം കാലം കേരള സർവകലാശാലയിലെ സെനറ്റിലും സിൻഡിക്കേറ്റിലും അംഗമായിരുന്നു. കേരള ബാർ കൗൺസിലിലേക്ക് ഡോ. നാരായണൻ നായർ വലിയ ഭൂരിപക്ഷത്തോടെ പലതവണ തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ, അത് കേരളത്തിലെ നാഷനൽ ലോ സ്കൂൾ എന്ന നിലയിൽ പ്രവർത്തിക്കുന്ന കൊച്ചിയിലെ നുവാൽസ് എന്ന സ്ഥാപനത്തി​ൻെറ ആദിമരൂപമായ നിയാൽസ് കേരള ബാർ കൗൺസിലിനു കീഴിൽ സ്ഥാപിക്കാൻ ഡോ. നാരായണൻ നായർ മുൻകൈയെടുത്തു. പിൽക്കാലത്ത് ദേശീയ നിയമസർവകലാശാലയായി വളർന്നപ്പോൾ അതി​ൻെറ വൈസ് ചാൻസലർ എന്ന നിലയിലും പ്രവർത്തിച്ചു. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story