Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസുകാർ അപമര്യാദയായി...

പൊലീസുകാർ അപമര്യാദയായി പെരുമാറിയ സംഭവങ്ങളുടെ കണക്കെടുക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: പൊലീസുകാർ അപമര്യാദയായി പെരുമാറിയ സംഭവങ്ങളുടെ കണക്കെടുക്കാൻ എ.ഡി.ജി.പിയുടെ നിർദേശം. പൊലീസുകാർക്കിടയിൽ ബോധവത്​കരണം നടത്തുന്നതിനാണ് കണക്കെടുപ്പ്. മാർച്ചിലെ കണക്കുകൾ നൽകാനാണ് യൂനിറ്റ് മേധാവികളോട് എ.ഡി.ജി.പി മനോജ് എബ്രഹാം ആവശ്യപ്പെട്ടത്​. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ഡിസംബറിൽ ഓൺലൈനായി വിളിച്ചുചേർത്ത യോഗത്തിൽ ഈ നിർദേശം ഉയർന്നിരുന്നു. യോഗത്തി​ൻെറ മിനിട്ട്സ് ബുക്ക്‌ലെറ്റിൽ നടപ്പാക്കേണ്ട നിര്‍ദേശങ്ങളുടെ കൂട്ടത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് ഉത്തരവിറക്കിയത്. അപമര്യാദയായി പെരുമാറിയെന്ന്​ പരാതിയുയർന്ന ഓരോ സംഭവത്തെക്കുറിച്ചും വിശദമായ റിപ്പോർട്ട് നൽകാനാണ് നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story