Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആരോഗ്യവകുപ്പ്...

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍. സരിത സ്വയം വിരിക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആർ.എല്‍. സരിത സര്‍വിസില്‍നിന്ന് സ്വയം വിരമിക്കുന്നു. ഏപ്രില്‍ 30ന് സ്വയം വിരമിക്കുന്നതിനുള്ള അവരുടെ അപേക്ഷ ആരോഗ്യവകുപ്പ് അംഗീകരിച്ചു. പകരം ആര്‍ക്കും നിയമനം നൽകിയിട്ടില്ല. അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവിനെത്തുടര്‍ന്ന് 2017 ഏപ്രിലിലാണ് സരിതയെ ആരോഗ്യ ഡയറക്ടറായി നിയമിച്ചത്. 2016ല്‍ ഡോ. എന്‍. ശ്രീധര്‍ വിരമിച്ചതിനെത്തുടര്‍ന്ന് ഡോ.ആര്‍. രമേശിനെ സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചത് സീനിയോറിറ്റി ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഡോ.ആര്‍. രമേഷിനെ വകുപ്പ് ഡയറക്ടറുടെ പദവിയും ശമ്പളവും നിലനിര്‍ത്തി എയ്ഡ്‌സ് കണ്‍ട്രോള്‍ പ്രോജക്ട് ഡയറക്ടറായി മാറ്റിയാണ് ട്രൈബ്യൂണല്‍ ഉത്തരവ് അനുസരിച്ച് സരിതക്ക്​ നിയമനം നൽകിയത്. രണ്ടുവര്‍ഷം കൂടി സര്‍വിസ് അവശേഷിക്കെ, വ്യക്തിപരമായ കാരണങ്ങളാലാണ് അവര്‍ സ്വയം വിരമിക്കുന്നത്. പകരം ചുമതല നൽകിയിട്ടില്ലെങ്കിലും സീനിയോറിറ്റി പ്രകാരം ഡോ.ആർ. രമേശിന്​ തന്നെയായിരിക്കും സാധ്യത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story