Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ. മാധവൻ വാൾട്ട്...

കെ. മാധവൻ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്​റ്റാർ ഇന്ത്യ പ്രസിഡൻറ്​​

text_fields
bookmark_border
തിരുവനന്തപുരം: വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്​റ്റാർ ഇന്ത്യയുടെ പ്രസിഡൻറായി കെ. മാധവനെ തെരഞ്ഞെടുത്തു. എട്ട് ഭാഷകളിലായി കോടിക്കണക്കിന് പ്രേക്ഷകർ ആസ്വദിക്കുന്ന വിപുലമായ വിനോദ ഉള്ളടക്കത്തി‍ൻെറ ചുമതല ഇനി കെ. മാധവനായിരിക്കും. വാൾട്ട് ഡിസ്നി ഇൻറർനാഷനൽ ഓപറേഷൻസ് മേധാവി റെബേക്ക കാംപ്ബെലാണ് പ്രഖ്യാപനം നടത്തിയത്. ഡിസ്നി, സ്​റ്റാർ, ഹോട്ട്സ്​റ്റാർ എന്നിവയിലൂടെ വിനോദം, കായികം, പ്രാദേശിക ചാനലുകൾ തുടങ്ങിയ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന പ്രവർത്തനങ്ങൾക്ക് കെ. മാധവൻ നേതൃത്വം നൽകും. ചാനൽ വിതരണത്തി‍ൻെറയും പരസ്യങ്ങളുടെയും മേൽനോട്ടം, എട്ട് ഭാഷകളിലായി ഫിക്ഷൻ, നോൺ ഫിക്ഷൻ, സ്പോർട്സ്, സിനിമകൾ എന്നിങ്ങനെ വിപുലമായ ഉള്ളടക്കം സൃഷ്​ടിക്കുന്നതി‍ൻെറ ചുമതലയും ഇതിൽ ഉൾപ്പെടുന്നു. 2019 മുതൽ സ്​റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ കൺട്രി മാനേജറായി സേവനമനുഷ്ഠിക്കുന്ന മാധവൻ കമ്പനിയുടെ ടെലിവിഷൻ, സ്​റ്റുഡിയോ ബിസിനസി​ൻെറ മേൽനോട്ടം വഹിച്ചു. ഇപ്പോൾ ഇന്ത്യൻ ബ്രോഡ് കാസ്​​റ്റിങ്​ ഫൗണ്ടേഷ‍​ൻെറ പ്രസിഡൻറായും സി.ഐ.ഐയുടെ മീഡിയ ആൻഡ് എൻറർടെയ്ൻമൻെറ്​ നാഷനൽ കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചുവരികയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story