Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.കെ.എസ്.എസ്.എഫ്​...

എസ്.കെ.എസ്.എസ്.എഫ്​ റമദാൻ റിലീഫ് വിതരണം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: കുവൈത്ത് കേരള ഇസ്​ലാമിക് കൗൺസിൽ സെൻട്രൽ കമ്മിറ്റിയുടെ സഹായത്തോടെ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ റിലീഫ് സംഘടിപ്പിച്ചു. വള്ളക്കടവ് അറഫാ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാജു ഉദ്​ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി ചിറയിൽകീഴ് എ.എം. നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ്​ ഷാജഹാൻ ദാരിമി പനവൂർ ദുആക്ക്​ നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് ജില്ല വൈസ് പ്രസിസൻറ്​ റഫീഖ് അണക്കപ്പിള്ള അധ്യക്ഷത വഹിച്ചു. മുഹമ്മദ് റാസി ബാഖവി കല്ലൂർ സ്വാഗത പ്രഭാഷണം നടത്തി. കുവൈത്ത് കേരള ഇസ്​ലാമിക് കൗൺസിൽ സെൻട്രൽ കമ്മിറ്റി പ്രതിനിധി നാസർ മുസ്​ലിയാർ നെടുമങ്ങാട്, എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡന്റ് അബ്​ദുൽ അസീസ് മുസ്​ലിയാർ ബീമാപള്ളി തുടങ്ങിയവർ പ​ങ്കെടുത്തു. SKSSF
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story