Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:29 AM IST Updated On
date_range 16 April 2021 5:29 AM ISTലോഗോ പ്രകാശനം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി-സമീറ കപ്പ് ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമൻെറുകളുടെ . സിനിമ താരം ഷോബി തിലകൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ടൂർണമൻെറ് ലോേഗാ സമീറ ഗ്രൂപ് സി.ഇ.ഒ ഷിബു തോമസ് സിനിമാതാരം സാജൻ സൂര്യ, ബി.സി.സി.ഐ മാച്ച് റഫറി പി. രംഗനാഥൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഫുട്ബാൾ ടൂർണമൻെറ് ലോേഗാ ഷിബു തോമസ്, ഫുട്ബാൾ താരം എബിൻ റോസ്, സിനിമ താരം ഷോബി തിലകൻ എന്നിവർ പ്രകാശനം ചെയ്തു. ക്രിക്കറ്റ് താരം റെയ്ഫി വിൻസൻെറ് ഗോമസ് ജെഴ്സി റിലീസ് ചെയ്തു. കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻറ് ജോയ് നായർ സ്വാഗതം പറഞ്ഞു. വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട്ട് ചികിത്സയിൽ കഴിയുന്ന കാമറാമാൻ റെമോ ബെഞ്ചമിൻ പീറ്ററിനുള്ള ചികിത്സ സഹായം ഷിബു തോമസ് സുരേഷ് വെള്ളിമംഗലത്തിന് കൈമാറി. മേയ് അവസാന വാരമാണ് ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമൻെറുകൾ. ചിത്രം: KUWJ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story