Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംഘ്​പരിവാർ എതിർപ്പ്​:...

സംഘ്​പരിവാർ എതിർപ്പ്​: തിരുവനന്തപുരം തഹസിൽദാർക്ക്​ പുനർനിയമനം

text_fields
bookmark_border
* തിരുവനന്തപുരം തഹസിൽദാറായി മുസ്​ലിം ഉദ്യോഗസ്ഥനെ നിയമിച്ചതിനെ​തിെ​ര സംഘ്​പരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം: വിവാദങ്ങളെ തുടർന്ന്​ ജില്ലയിൽ പുതുതായി നിയമിച്ചിരുന്ന രണ്ട് തഹസിൽദാർമാരെ പുനർനിയമിച്ചു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ കഴിഞ്ഞദിവസം നടത്തിയ തഹസിൽദാർ നിയമനമാണ്​ സംഘ്​പരിവാർ വിവാദമാക്കിയത്​. തുടർന്ന്​ വീണ്ടും ക്രമീകരണം ഏർപ്പെടുത്തുകയായിരുന്നു. അതി​ൻെറ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര തഹസിൽദാറായി നിയമിച്ചിരുന്ന കെ. സുരേഷിനെ തിരുവനന്തപുരത്തേക്കും ഇവിടെ തഹസിൽദാറായി നിയമിച്ചിരുന്ന കെ. അൻസാറിനെ നെയ്യാറ്റിൻകരയിലേക്കുമാണ് മാറ്റിയത്. തിരുവനന്തപുരം താലൂക്ക്​ തഹസിൽദാറായി മുസ്​ലിം ഉദ്യോഗസ്ഥനെ നിയമിച്ചതിനെ വർഗീയവത്​കരിച്ച്​ സംഘ്​പരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു. ​ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട നടക്കു​േമ്പാൾ വേട്ടക്കളം ഒരുക്കേണ്ടതും ആറാട്ടിന്​ അകമ്പടി സേവിക്കേണ്ടതും തിരുവനന്തപുരം തഹസിൽദാറാണെന്നും അതു പരിഗണിച്ചാണ്​ സർക്കാറുകൾ ഹിന്ദു ഉദ്യോഗസ്ഥരെ മാത്രം തിരുവനന്തപുരം തഹസിൽദാറായി നിയമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദു ​െഎക്യവേദി രംഗത്തുവന്നത്​. തിരുവനന്തപുരം തഹസിൽദാറായി അഹിന്ദുവിനെ നിയമിച്ചത്​ ഞെട്ടിക്കുന്നതാണെന്നും നടപടി അടിയന്തരമായി റദ്ദു ചെയ്‌ത്‌ ഹിന്ദുവായ തഹസിൽദാറെ നിയമിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ​െഎക്യവേദി പ്രസ്​താവനയിൽ അറിയിച്ചിരുന്നു. അതിനു​ പിന്നാലെയാണ്​ രാത്രിയിൽ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടുള്ള ഉത്തരവ്​ പുറത്തിറങ്ങിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story