Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:32 AM IST Updated On
date_range 9 Feb 2021 5:32 AM ISTക്ഷേമപഞ്ചായത്തിനൊരു വികസനരേഖ
text_fieldsbookmark_border
കഴക്കൂട്ടം: കരിച്ചാറ സൗഹൃദവേദിയുടെ നേതൃത്വത്തിൽ 'പുതുവർഷം, പുതിയ പ്രതീക്ഷകൾ' തലക്കെട്ടിൽ സമർപ്പിച്ച് സൗഹൃദസംഗമം സംഘടിപ്പിച്ചു. കരിച്ചാറ മൈതാനി ജങ്ഷനിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ക്ഷേമ പഞ്ചായത്ത് വികസന ചർച്ചയും നടന്നു. സൗഹൃദസംഗമം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാജിതാ ബീവി, അംഗങ്ങളായ ബി. മുരളി, കൃഷ്ണൻകുട്ടി, അനൂജ, സണ്ണികുമാർ തുടങ്ങിയവർ സംസാരിച്ചു. സൗഹൃദവേദി പ്രസിഡൻറ് പ്രദീപ് കുമാർ അധ്യക്ഷതവഹിച്ചു. പീരുമുഹമ്മദ് ക്ഷേമപഞ്ചായത്ത് വികസന കരട് രേഖ അവതരിപ്പിച്ചു. കെ.എച്ച്.എം. അഷ്റഫ്, കാസിംപിള്ള തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു. ചടങ്ങിൽ ജനപ്രതിനിധികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. സൗഹൃദവേദി ജനറൽ സെക്രട്ടറി അമീർ കണ്ടൽ സ്വാഗതവും ജോയൻറ് സെക്രട്ടറി ഷിബു എസ്. നന്ദിയും പറഞ്ഞു. വാസുദേവൻ നായർ, സക്കീർ ഹുസൈൻ, ഖാദർബായ്, സുകുമാരൻ നായർ, സത്യൻ, രമേശൻ, സുധീർ, സിറാജ്, അക്ബർ കടവ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി IMG_20210207_212114 IMG_20210207_212419 1. സൗഹൃദസംഗമം അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻറ് ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story