Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 5:32 AM IST Updated On
date_range 9 Feb 2021 5:32 AM ISTതിരുവനന്തപുരം തഹസിൽദാർ നിയമനത്തിന് എതിരെ സംഘ്പരിവാർ
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് തഹസിൽദാറായി മുസ്ലിം ഉദ്യോഗസ്ഥനെ നിയമിച്ചതിനെ വർഗീയവത്കരിച്ച് സംഘ്പരിവാർ സംഘടനകൾ രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ താലൂക്കുകളിലേക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫിസർമാരായി (ഇ.ആർ.ഒ) 105 ഉദ്യോഗസ്ഥരെ നിയമിച്ചതിൻെറ ഭാഗമായാണ് തിരുവനന്തപുരത്തും നിയമനം നടത്തിയത്. കാസർകോട് കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ടിനെയാണ് ഇൗ സ്ഥലംമാറ്റ പട്ടികയുടെ ഭാഗമായി ലാൻഡ് റവന്യൂ കമീഷണർ നിയമിച്ചത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട നടക്കുേമ്പാൾ വേട്ടക്കളം ഒരുക്കേണ്ടതും ആറാട്ടിന് അകമ്പടി സേവിക്കേണ്ടതും തിരുവനന്തപുരം തഹസിൽദാറാണെന്നും അതു പരിഗണിച്ചാണ് സർക്കാറുകൾ ഹിന്ദു ഉദ്യോഗസ്ഥരെ മാത്രം ഇൗ തസ്തികയിൽ നിയമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഹിന്ദു െഎക്യവേദിയാണ് രംഗത്തുവന്നത്. തിരുവനന്തപുരം തഹസിൽദാറായി അഹിന്ദുവിനെ നിയമിച്ചത് ഞെട്ടിക്കുന്നതാണ്. നടപടി അടിയന്തരമായി റദ്ദു ചെയ്‌ത് ഹിന്ദുവായ തഹസിൽദാറെ നിയമിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും െഎക്യവേദി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, 1957ൽ കേരളം രൂപവത്കൃതമായ ശേഷം ഇതുവരെ തിരുവനന്തപുരം തഹസിൽദാറായി ഹിന്ദു വിഭാഗത്തിൽനിന്നല്ലാതെ മറ്റൊരുദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. ഇത്തരത്തിൽ ഒരു ചട്ടവും നിയമവും നിലവിൽ ഇല്ലെങ്കിലും മാറി വന്ന സർക്കാറുകൾ ഇതിനു മുതിർന്നിട്ടില്ല. വഞ്ചിയൂർ വില്ലേജ് ഒാഫിസർ തസ്തികയും ഇത്തരത്തിൽ 'സംവരണം' ചെയ്യപ്പെട്ടതാണെന്ന ആക്ഷേപം ഉണ്ട്. ക്ഷേത്ര ഉത്സവത്തിലെ ആറാട്ടിന് അടക്കം അകമ്പടി സേവിക്കാനും പള്ളിവേട്ടക്ക് ഒരുക്കം ചെയ്യേണ്ടത് തഹസിൽദാറായതിനാൽ മറ്റു മതവിഭാഗക്കാർ ഇൗ തസ്തികയിൽ ചുമതല വഹിക്കേെണ്ടന്ന നിലപാട് ചോദ്യം ചെയ്യാൻ ഇടതു സംഘടനകളും തയാറായിട്ടില്ല. ഇൗ തസ്തികയിൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് അസൗകര്യം ഉണ്ടെങ്കിൽ തിരുവനന്തപുരം താലൂക്കിലും ജില്ലയിലും വിവിധ ചുമതല വഹിക്കുന്ന തഹസിൽദാർമാരിൽ ആരെയങ്കിലും ചുമതലപ്പെടുത്താവുന്നതേയുള്ളൂവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story