Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈറ്റമിൻ എ...

വൈറ്റമിൻ എ കിട്ടാനില്ല; നടപടിക്ക് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള വൈറ്റമിൻ എ മരുന്ന്​ ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫിസറിൽനിന്ന്​ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അടിയന്തര റിപ്പോർട്ട് തേടി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. ജനിച്ച് ഒമ്പത്​ മാസം മുതൽ അഞ്ചുവയസ്സുവരെ നൽകേണ്ടതാണ് വൈറ്റമിൻ എ മരുന്ന്. നിരവധി രക്ഷാകർത്താക്കൾ ദിവസേന മരുന്നിന് അലയുന്നുണ്ട്. നിലവിൽ ഒരു ആശുപത്രിയിലും മരുന്ന് സ്​റ്റോക്കില്ലെന്നാണ് പറയുന്നത്. എസ്.എ.ടി ആശു‌പത്രിയിൽ ഡിസംബറിലാണ് അവസാനം മരുന്ന് നൽകിയത്. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി കഴിഞ്ഞവർഷം എത്തിച്ച മൂന്ന്​ ബാച്ച് മരുന്നിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ജനുവരി എട്ടിന് ജില്ല മെഡിക്കൽ ഓഫിസിന് മെഡിക്കൽ സർവിസ്​ കോർപറേഷൻ 7300 ബോട്ടിൽ മരുന്ന് കൈമാറിയെങ്കിലും വിതരണം തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story