Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:29 AM IST Updated On
date_range 9 Jan 2021 5:29 AM ISTനിയമസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി
text_fieldsbookmark_border
തിരുവനന്തപുരം: പി. ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനം രാജിെവക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ നിയമസഭയുെട പ്രധാന കെട്ടിടത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച നാല് യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത്നീക്കി. യുവമോർച്ച നടത്തിയ നിയമസഭ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗം നടത്തുകയും ചെയ്തു. പ്രവർത്തകരായ ചൂണ്ടിക്കൽ ഹരി, പ്രവീൺ, അനീഷ്, പ്രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റിയത്. ഉച്ചയോടെ നിയമസഭയിലേക്ക് നടത്തിയ യുവമോർച്ച മാർച്ചിന് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. നേമം മണ്ഡലം പ്രസിഡൻറ് ശ്രീജിത്തിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കള്ളക്കടത്ത് സംഘത്തിൻെറ മുഖ്യ സൂത്രധാരനായി മാറിയെന്ന് സുധീർ ആരോപിച്ചു. സ്പീക്കർ സ്ഥാനം രാജിെവക്കുംവരെ സമരം ശക്തമായി തുടരുമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽകൃഷ്ണ പറഞ്ഞു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ബി.എൽ. അജേഷ്, ആർ. സജിത്ത്, വിഷ്ണു പട്ടത്താനം, ഹരീഷ്, ചന്ദ്രകിരൺ, അഭിലാഷ് അയോധ്യ, പാപ്പനംകോട് നന്ദു, കരമന പ്രവീൺ, കൗൺസിലർ ആശാനാഥ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story