Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുതലപ്പൊഴിയില്‍ ചാടിയ...

മുതലപ്പൊഴിയില്‍ ചാടിയ യുവാവി​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
മുതലപ്പൊഴിയില്‍ ചാടിയ യുവാവി​ൻെറ മൃതദേഹം കണ്ടെത്തി ആറ്റിങ്ങൽ: മുതലപ്പൊഴിയില്‍ അഴിമുഖത്തെ കായലിൽ ചാടിയ യുവാവി​ൻെറ മൃതദേഹം കണ്ടെത്തി. വെമ്പായത്തുനിന്ന് കഴിഞ്ഞദിവസം കാണാതായ മുഹമ്മദ് റിയാസ് (31) ആണ് മുതലപ്പൊഴിയിലേക്ക് ചാടി മരിച്ചത്. മുതലപ്പൊഴിക്ക്​ തെക്ക് പള്ളിത്തുറക്ക്​ സമീപം കടലില്‍ ഒഴുകിനടക്കുന്ന നിലയില്‍ മത്സ്യത്തൊഴിലാളികളാണ് വൈകീട്ട് 5.30 ഒാടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അഞ്ചുതെങ്ങ് തീരദേശ പൊലീസിനെ വിവരമറിയിച്ചു. തീരദേശ പൊലീസി​ൻെറ നിർദേശാനുസരണം വൈകീട്ട് 6.10ഓടെ മൃതദേഹം വള്ളത്തില്‍ താഴംപള്ളി തീരത്തെത്തിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ്​ ആശുപത്രി മോര്‍ച്ചറിയിലേക്ക്​ മാറ്റി. സ്‌കൂട്ടറും ബാഗും മറ്റു രേഖകളും മുതലപ്പൊഴി പുലിമുട്ടിന് സമീപത്തുനിന്ന്​ കണ്ടെത്തിയതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് വെമ്പായത്തുനിന്ന് കാണാതായ റിയാസാണെന്ന് തിരിച്ചറിഞ്ഞത്. ബാഗ് ഇരുന്ന ഭാഗത്ത് രക്തക്കറയും കാണപ്പെട്ടു. കൈ ഞരമ്പ് മുറിച്ചതിനുശേഷമായിരിക്കാം ചാനലിലേക്ക്​ ചാടിയതെന്നാണ് സൂചന. ബാഗും സ്‌കൂട്ടറും റിയാസി​േൻറതാണെന്ന് ബന്ധുക്കള്‍ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. റിയാസിനെ കാണ്മാനില്ലെന്ന് വട്ടപ്പറ പൊലീസില്‍ കഴിഞ്ഞദിവസം ബന്ധുകള്‍ പരാതി നല്‍കിയിരുന്നു. ആശയാണ് റിയാസി​ൻെറ ഭാര്യ. l deadbody kondu vannappol riyas 31 atl
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story