Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇളമ്പ...

ഇളമ്പ എച്ച്.എസ്.എസി​െൻറ നേതൃത്വത്തിൽ സേവനപ്രവർത്തനങ്ങൾ

text_fields
bookmark_border
ഇളമ്പ എച്ച്.എസ്.എസി​ൻെറ നേതൃത്വത്തിൽ സേവനപ്രവർത്തനങ്ങൾ ആറ്റിങ്ങൽ: ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.റ്റി.എ, സ്​റ്റുഡൻറ് ​െപാലീസ് കാഡറ്റ് യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡിഷ് കണക്​ഷൻ ഏർപ്പടുത്തൽ, ചികിത്സാസഹായം കൈമാറൽ, പഠനോപകരണ വിതരണം തുടങ്ങിയവ നടന്നു. സ്കൂളിനുസമീപമുള്ള മൂന്ന് അംഗൻവാടികൾക്കും സാംസ്കാരിക സംഘടനകൾക്കും സ്കൂളിലെ എസ്.പി.സി യൂനിറ്റി​ൻെറ വകയായി സൗജന്യ ഡിഷ് കണക്​ഷനും റീചാർജിങ്ങും നൽകി. പി.ടി.എ, അധ്യാപകർ, എസ്.പി.സി യൂനിറ്റ് അംഗങ്ങൾ തുടങ്ങിയവർ ചേർന്ന്​ സമാഹരിച്ച 46000 രൂപ അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ പിതാവി​ൻെറ ചികിത്സക്ക്​ കൈമാറി. ഡിഷ് ടി.വി കൈമാറലും ചികിത്സാസഹായ വിതരണവും ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എം. മഹേഷ് അധ്യക്ഷനായി. പ്രിൻസിപ്പൽ ടി. അനിൽ സ്വാഗതം പറഞ്ഞു. പഠനോപകരണ വിതരണം ജില്ല പഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ചന്ദ്രബാബു, വാർഡംഗം സുജിത.ബി, എസ്.എം.സി ചെയർമാൻ ജി. ശശിധരൻ നായർ, പി.ടി.എ വൈസ് പ്രസിഡൻറ് എസ്. രാജേന്ദ്രൻ, എച്ച്.എം. സി.എസ്. വിനോദ് എന്നിവർ പ്രസംഗിച്ചു. സ്​റ്റാഫ് സെക്രട്ടറി എം. ബാബു നന്ദി രേഖപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story