Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:29 AM IST Updated On
date_range 9 Jan 2021 5:29 AM ISTഅവനവഞ്ചേരി ഹൈസ്കൂളിലെ വിദ്യാർഥിക്ക് കോവിഡ്
text_fieldsbookmark_border
ആറ്റിങ്ങൽ: ; ആശങ്ക വേണ്ടെന്ന് അധികൃതർ. അവനവഞ്ചേരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. മുദാക്കൽ പഞ്ചായത്തിലെ ഇളമ്പ സ്വദേശിയാണ് ഈ വിദ്യാർഥി. കഴിഞ്ഞദിവസം രക്ഷാകർത്താക്കൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വാളക്കാട് സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുട്ടിയെ പരിശോധിക്കുകയും വൈറസ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നു. കുട്ടിയെ മാതാപിതാക്കളോടൊപ്പം ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ ഇടപെടലിനെതുടർന്ന് ആരോഗ്യവിഭാഗം സ്കൂളിലെത്തി ജാഗ്രത നിർദേശങ്ങൾ നൽകി. ജനുവരി ഏഴിനാണ് കുട്ടി അവസാനമായി ക്ലാസിലെത്തിയത്. അതിനാൽ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ക്ലാസിലെ 13 കുട്ടികളെയും ആ ക്ലാസിലെ അധ്യാപകരെയും വീട്ട് നിരീക്ഷണത്തിലേക്ക് മാറ്റി. അതോടൊപ്പം ഈ കുട്ടി പഠിച്ചിരുന്ന തൊട്ടടുത്ത ട്യൂഷൻ സൻെററിലെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 20 വിദ്യാർഥികളെയും ക്വാറൻറീനിൽ പോകാൻ നിർദേശിച്ചതായി ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ അറിയിച്ചു. വാർഡ് കൗൺസിലർ അവനവഞ്ചേരി രാജു, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ ജി.എസ്. മഞ്ചു, ഷെൻസി എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും ട്യൂഷൻ സൻെററും പരിസരവും അണുമുക്തമാക്കി. Photo: വിദ്യാർഥിക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെതുടർന്ന് സ്കൂൾ അണുമുക്തമാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story