Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:29 AM IST Updated On
date_range 9 Jan 2021 5:29 AM ISTസെനറ്റ് തെരഞ്ഞെടുപ്പ് എസ്.എഫ്.െഎ അട്ടിമറിച്ചെന്ന്; സർവകലാശാലക്ക് മുന്നിൽ കെ.എസ്.യു പ്രതിഷേധം
text_fieldsbookmark_border
തിരുവനന്തപുരം: സ്ഥാനാർഥിയെ പോലും വോട്ട് ചെയ്യാൻ അനുവദിക്കാതെ കേരള സർവകലാശാല സെനറ്റ്, യൂനിയൻ തെരഞ്ഞെടുപ്പ് എസ്.എഫ്.െഎ അട്ടിമറിച്ചതായി കെ.എസ്.യു. ഇതിനെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ സർവകലാശാലക്ക് മുന്നില്‍ പ്രതിഷേധിച്ചു. ചെയര്‍മാന്‍ സ്ഥാനാർഥിയെ പോലും വോട്ട് ചെയ്യാന്‍ അനുവദിക്കാത്തിനെത്തുടര്‍ന്നാണ് പ്രതിഷേധവുമായി കെ.എസ്.യു രംഗെത്തത്തിയത്. തെരഞ്ഞെടുപ്പിന് എത്തിയ രണ്ട് പെണ്‍കുട്ടികളെ എസ്.എഫ്.ഐക്കാര്‍ എ.കെ.ജി സൻെററില്‍ തടഞ്ഞുവെച്ചെന്നും കെ.എസ്.യു ആരോപിച്ചു. കള്ളവോട്ടുകള്‍ ചെയ്ത എസ.്എഫ്.ഐ കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. പരാതി നൽകാനെത്തിയ പ്രവർത്തകരെ സർവകലാശാല കാമ്പസിലേക്ക് കയറാൻ അനുവദിക്കാതെ പൊലീസ് തടഞ്ഞു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, ഭാരവാഹികളായ വി.പി. അബ്ദുല്‍ റഷീദ്, റിങ്കു, സെയ്ദലി കായ്പ്പാടി, നബീല്‍ നൗഷാദ്, ബാഹുല്‍ കൃഷ്ണ, ആദര്‍ശ്, അന്‍ഷാദ്, ആശിഷ് അജയ്, പ്രതുല്‍, അരുണ്‍ എസ്.കെ, ഗോപു, കൃഷ്ണകാന്ത് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story