Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:28 AM IST Updated On
date_range 9 Jan 2021 5:28 AM ISTഫോട്ടോയെടുക്കാൻ ആറ്റിലിറങ്ങിയ കുട്ടി മുങ്ങി മരിച്ചു
text_fieldsbookmark_border
*അപകടം സഹോദരി നോക്കിനിൽക്കെ അരുൺ kol52 arun 14 kottiyam.jpg കൊട്ടിയം: ഫോട്ടോയെടുക്കുന്നതിനായി ആറ്റിലിറങ്ങിയ രണ്ടുകുട്ടികളിൽ ഒരാൾ മുങ്ങി മരിച്ചു. മറ്റൊരാൾ രക്ഷപ്പെട്ടു. പട്ടത്താനം കൊച്ചമ്മ നടയ്ക്കടുത്ത് ജനകീയ നഗർ 167 വിമലാംബിക കോട്ടേജിൽ ശബരിരാജിൻെറയും വിജിയുടെയും മകനും കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ അരുൺ(14) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രേണ്ടാെട കുണ്ടുമൺ ആറ്റിലായിരുന്നു സംഭവം. സഹോദരി അലീന, അയൽവാസിയായ കണ്ണൻ, തഴുത്തല സ്വദേശിയായ സിബിൻ (27) എന്നിവരൊടൊപ്പം എത്തിയ അരുൺ, കണ്ണേനാടൊപ്പം ആറ്റിൽ ഇറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ ഇരുവരും കയത്തിൽെപടുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയവർ കണ്ണനെ രക്ഷപ്പെടുത്തിയെങ്കിലും അരുണിനെ കണ്ടെത്താനായില്ല. നാട്ടുകാരും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് അരുണിൻെറ മൃതദേഹം കണ്ടെടുത്തത്. മരിച്ച അരുണും അലീനയും ഇരട്ടകളായിരുന്നു. സംഭവം കണ്ട് ബോധരഹിതയായ സഹോദരിയെയും നാട്ടുകാർ രക്ഷപ്പെടുത്തിയ കണ്ണെനയും മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷകൾ നൽകി. കുട്ടികളെ ഫോട്ടോ എടുക്കുന്നതിനായി കൂട്ടിക്കൊണ്ടുവന്ന തഴുത്തല സ്വദേശി സിബിനെ പൊലീസ് ചോദ്യംചെയ്തുവരുകയാണ്. കണ്ണനല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ചിത്രം.. kol52 arun 14 kottiyam.jpg അരുൺ (14)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story