Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:28 AM IST Updated On
date_range 9 Jan 2021 5:28 AM ISTതലസ്ഥാനം ഗ്രീൻ സിറ്റിയായി പ്രഖ്യാപിക്കും
text_fieldsbookmark_border
തിരുവനന്തപുരം: തലസ്ഥാനനഗരത്തെ ഗ്രീൻസിറ്റിയായി പ്രഖ്യാപിക്കുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ. കൊച്ചിക്കുപുറമെ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റികൾ സ്ഥാപിക്കും. നയപ്രഖ്യാപനത്തിൽ തലസ്ഥാന ജില്ലയിലെ മറ്റ് പദ്ധതികൾ. *തിരുവനന്തപുരം പൂജപ്പുരയിൽ പാര സർജിക്കൽ-നേത്ര ചികിത്സ ഇൻസ്റ്റിറ്റ്യൂട്ട്. *കാര്യവട്ടം കാമ്പസിൽ പുരാരേഖ വകുപ്പ് പുരാരേഖ-പൈതൃക കേന്ദ്രം *മൾട്ടിമീഡിയ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തി തിരുവനന്തപുരം ടാേഗാർ തിയറ്ററിനെ ഇൻഫോ-കൾച്ചറൽ ഹബ്ബായി മാറ്റും. ഇലക്ട്രോണിക് പ്രതിഷ്ഠാപനങ്ങൾ (ഇൻസ്റ്റലേഷനുകൾ) േലസർ പ്രദർശനത്തിൻെറ സഹായത്തോടെ ഒാപൺ എയർ സാംസ്കാരിക പരിപാടികൾ എന്നിവ സജ്ജമാക്കും. *റവന്യൂ രേഖകൾ ഡിജിസ് ചെയ്യൽ, കാര്യക്ഷമമായ സേവനം എന്നിവക്കായി വില്ലേജ് ഇൻഫർമേഷൻ സിസ്റ്റം. പൈലറ്റ് പദ്ധതി തിരുവനന്തപുരം വഞ്ചിയൂരിൽ. * തിരുവനന്തപുരത്ത് സൈബർ സെക്യൂരിറ്റി സൻെററും വെർച്വൽ പൊലീസ് സ്റ്റേഷനും ആരംഭിക്കും. സൈബർ ഡോം ശക്തിെപ്പടുത്തും. തിരുവനന്തപുരം റൂറൽ- ജില്ല പൊലീസ് ഒാഫിസർമാർക്കായി പുതിയ കെട്ടിടങ്ങൾ. * തിരുവനന്തപുരം ജില്ല കോടതി രേഖകൾ ഡിജിറ്റൽവത്കരിക്കും. *െഎ.എ.എസ് ഉദ്യോഗസ്ഥർക്കായി ക്വാർേട്ടഴ്സ് നിർമിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story