Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിണർവെള്ളത്തിൽ...

കിണർവെള്ളത്തിൽ കക്കൂസ്​ മാലിന്യം: കുടിവെള്ളം അംഗീകൃത ലാബിൽ അയക്കാൻ നിർദേശം

text_fields
bookmark_border
തിരുവനന്തപുരം: : കക്കൂസ് മാലിന്യം കിണർ വെള്ളത്തിൽ കലരുകയാണെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡും പബ്ലിക് ഹെൽത്ത് ലാബും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ കിണർ വെള്ളം സർക്കാർ അംഗീകൃത ലാബിൽ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. പരിശോധനാ ഫലത്തി​ൻെറ അടിസ്ഥാനത്തിൽ കക്കൂസ് കുഴി മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കമീഷൻ ഉത്തരവിട്ടു. പരണിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ്​ ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്. തിരുപുറം താഴവിള വീട്ടിൽ കെ. ശശികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാര​ൻെറ കിണറിൽ അയൽവാസിയുടെ കക്കൂസിൽ നിന്നുള്ള മാലിന്യം കലരുകയാണെന്നാണ് പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story