Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗ്രൂപ്പിസത്തിന്​...

ഗ്രൂപ്പിസത്തിന്​ പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി

text_fields
bookmark_border
തിരുവനന്തപുരം: പാർട്ടിയിലെ ഗ്രൂപ്പിസത്തിന്​ പരോക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. പാര്‍ട്ടിയെന്ന വികാരത്തെക്കാള്‍ വലുതല്ല മറ്റൊന്നുെമന്നും ആ ബോധം എല്ലാവര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു. കൂട്ടായ നേതൃത്വത്തിന്‍കീഴില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏതു പ്രതിസന്ധിയെയും അതിജീവിച്ച് കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം നേടാനാകും. സംഘടനയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഓരോ പ്രവര്‍ത്തകനില്‍നിന്നും ഉണ്ടാകേണ്ടത്. സ്ഥാനാർഥിനിർണയത്തിലെ പാളിച്ചയും അനൈക്യവും തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ജയസാധ്യതയും ജനങ്ങള്‍ക്ക് വിശ്വാസ്യതയുമുള്ള വ്യക്തികളെ അവതരിപ്പിക്കാന്‍ കഴിയണം. തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ ഉള്‍ക്കൊണ്ട്​ തെറ്റ്​ തിരുത്തണം. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിന്​ ജനസ്വീകാര്യതയും കഴിവും പ്രതിബദ്ധതയും സ്വഭാവശുദ്ധിയുമായിരിക്കും യോഗ്യതകള്‍. ജയസാധ്യതയില്‍ കുറഞ്ഞൊരു ബാഹ്യസമര്‍ദത്തിനും നേതൃത്വം കീഴ്‌പ്പെടില്ല. ഒരുവിഭാഗത്തെയും അവഗണിക്കിെല്ലന്നും​ അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story