Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:29 AM IST Updated On
date_range 8 Jan 2021 5:29 AM ISTപെരിങ്ങമ്മല പഞ്ചായത്ത്: സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നില്ല
text_fieldsbookmark_border
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നില്ല. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടപടിക്രമം ആരംഭിച്ചെങ്കിലും വൈസ് പ്രസിഡൻറ് ചെയർമാനായുള്ള ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ആരും നാമനിർദേശം നൽകിയില്ല. ഭൂരിപക്ഷമുള്ള മുന്നണി ആദ്യം നാമനിർദേശം നൽകിയ ശേഷം മത്സരത്തിലേക്ക് കടക്കുന്നതാണ് രീതി. എന്നാൽ, ഭൂരിപക്ഷമുള്ള യു.ഡി.എഫ് അതിന് തയാറായില്ല. ഒരംഗമുള്ള ബി.ജെ.പിക്ക് കമ്മിറ്റിയിൽ എത്താൻ സാഹചര്യമുണ്ടെങ്കിലും അവരും കോൺഗ്രസുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ പിന്മാറിയെന്ന് ആരോപണമുയർന്നു. ഇവരെ ഉൾപ്പെടെ മറ്റ് മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കെത്തിച്ച് ഭൂരിപക്ഷമുറപ്പാക്കി ചെയർമാൻ സ്ഥാനം ഉറപ്പിക്കുകയായിരുന്നത്രെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ് എൽ.ഡി.എഫും ധനകാര്യ സമിതിയിലേക്ക് നാമനിർദേശത്തിന് മുതിർന്നില്ല. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി രൂപപ്പെടാത്തതിനാൽ മറ്റുള്ള കമ്മിറ്റികൾ തെരഞ്ഞെടുക്കാനുമാകില്ല. ഇതോടെ, തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിെവച്ചു. രണ്ട് അംഗങ്ങളുള്ള മുസ്ലിം ലീഗ് നിർദേശിച്ചയാളെ ഒഴിവാക്കി ലീഗിൻെറ തന്നെ മറ്റൊരു അംഗത്തെ വൈസ് പ്രസിഡൻറാക്കിയതിനെ തുടർന്ന് യു.ഡി.എഫിൽ കലഹം നിലവിലുണ്ട്. തങ്ങളുടെ അംഗത്തെ കോൺഗ്രസ് തട്ടിയെടുത്തതായാണ് ലീഗ് ഈ വിഷയത്തെ കാണുന്നത്. അതേസമയം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണ തേടിയ കോൺഗ്രസ് നടപടി പ്രതിഷേധാർഹമാണെന്ന് ലീഗ് പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ബി.ജെ.പിയുമായി കൂട്ടുകൂടി സ്റ്റാൻഡിങ് കമ്മിറ്റി പിടിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് യു.ഡി.എഫ് പഞ്ചായത്ത്പാർലമൻെററി പാർട്ടി കമ്മിറ്റിയിൽ നിന്ന് പിന്മാറും. അധികാരം പിടിക്കാനുള്ള കോൺഗ്രസിൻെറ പ്രാദേശിക കൂട്ടുകെട്ടിനെ സംബന്ധിച്ച് ഡി.സി.സി നിലപാട് വ്യക്തമാക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story