Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎയര്‍ഇന്ത്യക്ക്​ ...

എയര്‍ഇന്ത്യക്ക്​ നല്‍കിയ സ്ഥലങ്ങള്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ആലോചന

text_fields
bookmark_border
* എയര്‍ഇന്ത്യ ഹാങ്ങര്‍ യൂനിറ്റടക്കം പ്രവർത്തിക്കുന്നത്​ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭൂമിയിൽ ശംഖുംമുഖം: എയര്‍ഇന്ത്യ സ്വകാര്യമേഖലക്ക്​ നൽകുന്നതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ എയർ ഇന്ത്യ സംരംഭങ്ങൾക്ക്​ നല്‍കിയ സ്ഥലങ്ങള്‍ തിരികെയെടുക്കാന്‍ ആലോചന തുടങ്ങി. എയര്‍ഇന്ത്യയുടെ സാമ്പത്തിക ബാധ്യത ഉയർത്തിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യമേഖലക്കുള്ള കൈമാറ്റ നീക്കങ്ങൾ വേഗത്തിലാക്കിയത്​. എയര്‍ഇന്ത്യ സ്വന്തമാക്കാന്‍ ടാറ്റ ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍ ബിഡില്‍ പങ്കെടുക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കകം എയർഇന്ത്യ സ്വകാര്യ കൈകളിലേക്ക് പോകുമെന്നാണ്​ സൂചന. കേരളത്തിൽ എയര്‍ഇന്ത്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ്. തിരുവനന്തപുരം വിമാനത്താവളത്തിനു സമീപം എയര്‍ഇന്ത്യയുടെ ഹാങ്ങര്‍ യൂനിറ്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 15 ഏക്കര്‍ ഭൂമിയിലാണ്​ പ്രവർത്തിക്കുന്നത്​. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റബര്‍ബോര്‍ഡിനെ ഒഴിവാക്കിയാണ് ഭൂമി കൈമാറിയത്. 2010ല്‍ 110 കോടി രൂപ ചെലവാക്കി എയര്‍ഇന്ത്യ ഇവിടെ ഹാങ്ങര്‍ യൂനിറ്റും നിര്‍മിച്ചു. എയര്‍ഇന്ത്യ വില്‍ക്കുന്നതോടെ നല്‍കിയ ഭൂമി തിരിച്ചെടുക്കാനോ ഇവര്‍ക്ക് വാടകക്ക് നല്‍കാനോ സര്‍ക്കാറിന് അധികാരമുണ്ട്. എയര്‍ഇന്ത്യയുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന വെള്ളയമ്പല​െത്തയും പാളയത്തെയും കെട്ടിടവും ഭൂമിയും സംസ്ഥാന സര്‍ക്കാറി​​േൻറതാണ്. തിരുവനന്തപുരം വിമാനത്താവളത്തി​ൻെറ നടത്തിപ്പ് 50 വര്‍ഷത്തേക്ക് കേന്ദ്രം അദാനിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്​റ്റേറ്റ് സപോര്‍ട്ടിങ് കരാറില്‍ ഒപ്പിടി​െല്ലന്ന തീരുമാനത്തില്‍ കേന്ദ്രവുമായി ഇടഞ്ഞുനില്‍ക്കുകയാണ്​ സംസ്ഥാന സര്‍ക്കാര്‍. എയര്‍ഇന്ത്യ വാങ്ങുന്ന സ്വകാര്യകമ്പനിക്ക് ഭൂമി വിട്ടുകൊടുക്കി​െല്ലന്നും വാടകക്ക് നൽകില്ലെന്നും നിലപാട് എടുത്താല്‍ ആവശ്യമായ സ്ഥലം പുതുതായി കണ്ടത്തേണ്ടി വരും. ഓഫിസുകളുടെ ആവശ്യത്തിന് പുതിയ സ്ഥലം ക​െണ്ടത്താന്‍ കഴിഞ്ഞാലും ഹാങ്ങര്‍ യൂനിറ്റിന് സ്ഥലം കണ്ടെത്താന്‍ കഴിയി​െല്ലന്നതാണ് എയര്‍ഇന്ത്യ വാങ്ങുന്നവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുക. വിമാനത്താവളത്തി​ൻെറ സമീപം മാത്രമേ ഹാങ്ങര്‍ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. ഇവിടെ നിലവില്‍ സര്‍ക്കാറി​ൻെറ ഭൂമിയല്ലാതെ മറ്റ് ഭൂമികള്‍ ഇല്ലതാനും. നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തി​ൻെറ വികസനത്തിനും ലൈസന്‍സിനും ചാക്ക ഭാഗത്തുനിന്ന്​ 13 ഏക്കര്‍ സ്ഥലം അടിയന്തരമായി ഏറ്റടെുത്താലേ അന്താരാഷ്​ട്ര നിയമ പ്രകാരമുള്ള സ്ട്രിപ്​ സജ്ജമാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കഴിയൂ . തുടക്കത്തില്‍ ഭൂമി എറ്റെടുത്ത് നല്‍കാനൊരുങ്ങിയ സര്‍ക്കാര്‍ വിമാനത്താവളം അദാനിക്ക് പാട്ടത്തിന് നല്‍കിയതോടെ ഇൗ ശ്രമത്തില്‍ നിന്ന്​ പൂര്‍ണമായും പിന്മാറി. ഇത്തരം സാഹചര്യം നിലനില്‍ക്കുന്നതിനിടെ എയർ ഇന്ത്യയുടെ കാര്യത്തിലും സംസ്​ഥാനത്തി​ൻെറ ഭൂമി സംരക്ഷിക്കുന്ന നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നാണ്​ സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story