Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപണം മുടക്കിയവർ...

പണം മുടക്കിയവർ പുറത്ത്​; ജടായുപാറ പദ്ധതിക്കെതിരെ നിക്ഷേപകർ

text_fields
bookmark_border
തിരുവനന്തപുരം: ചടയമംഗലം ജടായു എർത്ത് സൻെറർ ടൂറിസം പദ്ധതിയുടെ ശിൽപിയും കരാറുകാരനുമായ രാജീവ് അഞ്ചൽ തങ്ങളെ പറ്റിച്ചെന്ന് നിക്ഷേപകരുടെ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പദ്ധതി തുടങ്ങാൻ 146 നിക്ഷേപകരിൽനിന്ന് 40 കോടിയോളം സമാഹരിച്ച രാജീവ് വരുമാനം വന്നുതുടങ്ങിയപ്പോൾ നിക്ഷേപകരുടെ കമ്പനിയായ ജടായുപാറ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിനെ (ജെ.ടി.പി.എൽ) പദ്ധതിയിൽനിന്ന് പുറത്താക്കി. ഇക്കോ ടൂറിസം ഡയറക്ടറുടെ അറിവോടെയാണ് ഇതെന്നും ജെ.ടി.പി.എൽ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ വാസു ജയപ്രകാശ്, ഫിനാൻസ്​ ഡയറക്​ടർ പി.ജെ. മാത്യൂസ്, ആർ. രമേഷ്ബാബു, വർക്കല സത്യൻ എന്നിവർ പറഞ്ഞു. നിക്ഷേപകർക്ക് മുടക്കിയ തുക തിരിച്ചുതരാമെന്ന് പറയുന്നത് 1000 കോടി മതിപ്പുവിലയുള്ള പദ്ധതിയുടെ ബാക്കി മൂല്യവും അധികാരവും സ്വന്തമാക്കാനുള്ള രാജീവി​ൻെറ തന്ത്രമാണ്. പൂർണമായും ഓൺലൈൻ ടിക്കറ്റിങ്​ സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന പാർക്കിനെ നേരിട്ട് പണം വാങ്ങി ടിക്കറ്റ് നൽകുന്ന രീതിയിലേക്ക് രാജീവ് മാറ്റി. ഇത് സാമ്പത്തിക ക്രമക്കേട് നടത്താനായാണ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും രാജീവ് അഞ്ചൽ ഏകപക്ഷീയമായി റദ്ദാക്കിയ ജെ.ടി.പി.എൽ കരാർ പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിക്ഷേപകരെന്ന്​ പറയുന്ന അപരിചിതര്‍ സര്‍ക്കാർ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നതരത്തിൽ നോഡൽ ഒാഫിസർ കോടതിയിലെടുത്ത നിലപാട് കേരളത്തിൽ മുതൽമുടക്കാൻ വന്ന നിക്ഷേപകരെ അപമാനിക്കുന്നതാണെന്നും നിക്ഷേപകർ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story