Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൃപ്പരപ്പിൽ...

തൃപ്പരപ്പിൽ സ​്ത്രീയോട് അപമര്യാദ; യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കുലശേഖരം: തൃപ്പരപ്പ് അരുവിയിൽ ഭർത്താവിനൊപ്പം പുതുച്ചേരിയിൽനിന്നുവന്ന സ്​ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്​റ്റ്​ ചെയ്തു. തിരുവനന്തപുരം സ്വദേശി ജിജിമോനെ (32)യാണ് കുലശേഖരം പൊലീസ്​ അറസ്​റ്റ്​ ചെയ്തത്. ഞായറാഴ്ച തൃപ്പരപ്പ് അരുവിയിലെത്തിയ ദമ്പതികൾ അവിടെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. സമീപത്തെ മുറിയിൽ താമസിച്ച ജിജിമോൻ ദമ്പതികളുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചു. പുറത്തുവന്ന യുവതിയോട് മോശമായ രീതിയിൽ സംസാരിച്ചു. യുവതി കുലശേഖരം പൊലീസിൽ പരാതി നൽകി. എസ്​.​െഎ ഇളങ്കോയുടെ നേതൃത്വത്തിൽ പൊലീസ്​ യുവാവിനെ പിടികൂടുകയായിരുന്നു. കോവിഡ്​ കാരണം ദീർഘനാളായി അടച്ചിട്ടിരുന്ന തൃപ്പരപ്പ് അരുവി അടുത്തിടെയാണ് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story