Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആര്യന്‍കുഴി...

ആര്യന്‍കുഴി ദേവിക്ഷേത്രത്തില്‍ നടപൊളിച്ച് മോഷണം

text_fields
bookmark_border
അമ്പലത്തറ: ആര്യന്‍കുഴി ക്ഷേത്രത്തി​ൽനിന്ന്​ ദേവിയുടെ വിഗ്രഹത്തില്‍ അണിയാന്‍​െവച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഭണ്ഡാരപെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണവും കവർന്നു. ചുറ്റുമതില്‍ ചാടിക്കടന്ന് നടപൊളിച്ചാണ്​ മോഷ്​ടാവ് അകത്തുകടന്നത്​. ക്ഷേത്രപൂജാരി രാവിലെ നടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്​. പൂന്തുറ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചു. വിമാനം വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍ ശംഖുംമുഖം: തിരുവനന്തപുരത്തുനിന്ന്​ ചെവ്വാഴ്ച്ച ഉച്ചക്ക് 1.40ന് യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പോകണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. യാത്രക്കാര്‍ ബോര്‍ഡിങ് പാസെടുത്ത് വിമാനത്താവളത്തില്‍ പ്രവേശിച്ചശേഷം സമയം കഴിഞ്ഞിട്ടും എമി​േഗ്രഷന്‍ പരിശോധന തുടങ്ങാതായതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. വിമാനം ഷാര്‍ജയില്‍ ഇറങ്ങുന്നതിനുള്ള ലാന്‍ഡിങ് ക്ലിയറന്‍സ് കിട്ടാത്തത് കാരണമാണ് വൈകുന്നതെന്ന്​ അധികൃതർ അറിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ലാന്‍ഡിങ്ങിന്​ അനുമതി ലഭിച്ചതോടെ എമി​േഗ്രഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വൈകീട്ട്​ നാലോടെ വിമാനം യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പറന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story