Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യത്തൊഴിലാളിയെ...

മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് പരാതി

text_fields
bookmark_border
വിഴിഞ്ഞം: തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്തുനിന്ന് ഉൾക്കടലിൽ മീൻ പിടിക്കാൻ പോയ പുല്ലുവിള സ്വദേശിയായ മത്സ്യത്തൊഴിലാളി യുവാവിനെ കാണാനില്ലെന്ന് പരാതി. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പുല്ലുവിള സ്വദേശി അഭിലാഷിനെയാണ്​ (32) കാണാതായത്. തിങ്കളാഴ്ച വൈകീട്ട്​ മൂന്നരയോടെ തമിഴ്നാട് സ്വദേശിയുടെ ജീസസ്​ എന്ന ബോട്ടിലാണ് അഭിലാഷ് ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം കടലിലേക്ക് പുറപ്പെട്ടത്. ലക്ഷദ്വീപ് മേഖലയിൽനിന്ന് കൊഞ്ച് പിടിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, യാത്രക്കിടയിൽ രാത്രി ഒമ്പതോടെ നീരോടിയിൽനിന്ന് എട്ട് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ​െവച്ച് അഭിലാഷിനെ കാണാതാകുകയായിരുന്നെന്നാണ് കൂടെയുള്ളവർ അധികൃതരെ അറിയിച്ചത്. കുളച്ചൽ തീരദേശ പൊലീസും കോസ്​റ്റ്​ ഗാർഡും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബോട്ടിൽ സഞ്ചരിക്കുന്നതിനിടയിൽ അഭിലാഷ് കടലിൽ വീണിരിക്കാമെന്നാണ് കരുതുന്നതെന്ന്​ അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story