Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2020 11:58 PM GMT Updated On
date_range 11 Nov 2020 11:58 PM GMTദേശീയ വിദ്യാഭ്യാസനയം അടിച്ചേല്‍പിക്കുന്നത് ഭരണഘടന വിരുദ്ധം -പ്രഭാത് പട്നായക്
text_fieldsbookmark_border
തിരുവനന്തപുരം: കണ്‍കറൻറ് ലിസ്റ്റിലുള്ള വിദ്യാഭ്യാസം സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാതെ നടപ്പാക്കുന്നത് ഭരണഘടന ലംഘനമാണെന്ന് പ്രഫ. പ്രഭാത് പട്നായക്. ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച് പഠിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വികേന്ദ്രീകൃത സമീപനത്തിന് പ്രാമുഖ്യമുള്ള ഫെഡറല്‍ തത്വങ്ങളാണ് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതെങ്കില്‍, സർവതും കേന്ദ്രീകൃതമാക്കാനുള്ള ശ്രമമാണ് ദേശീയ വിദ്യാഭ്യാസ നയരേഖയില്‍ കാണുന്നത്. തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന കാര്യത്തില്‍ അധ്യാപകര്‍ക്കും അക്കാദമിക സമൂഹത്തിനുമുള്ള പങ്ക് പരിമിതപ്പെടുത്തുന്ന രേഖ, ജനാധിപത്യ സ്വഭാവമുള്ള സ്റ്റാറ്റ്യൂട്ടറി സമിതികള്‍ക്കുപകരം കോര്‍പറേറ്റ് ശൈലിയിലുള്ള ഭരണ സംവിധാനമാണ് ശിപാര്‍ശ ചെയ്യുന്നത്. സമത്വം, സാമൂഹികനീതി, അക്കാദമിക പ്രതിബദ്ധത തുടങ്ങിയവയെ ഈ സമീപനം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഫ. പ്രഭാത് പട്നായക് അധ്യക്ഷനായ സമിതിയിൽ പ്രഫ. രാജന്‍ ഗുരുക്കള്‍ (വൈസ് ചെയര്‍മാന്‍, കെ.എസ്.എച്ച്.സി), ഡോ. ഗംഗന്‍ പ്രതാപ് (എന്‍.ഐ.ഐ.എസ്.ടി), പ്രഫ. കെ. സച്ചിദാനന്ദന്‍, ഡോ. കുംകും റോയ് (ജെ.എന്‍.യു), ഡോ. രാജന്‍ വറുഗീസ് (മെംബര്‍ സെക്രട്ടറി, കെ.എസ്.എച്ച്.സി) എന്നിവർ അംഗങ്ങളാണ്.
Next Story