Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസി​െൻറ തിടുക്കം...

പൊലീസി​െൻറ തിടുക്കം അട്ടിമറി സംശയം ബലപ്പെടുത്തുന്നു -ചെന്നിത്തല

text_fields
bookmark_border
പൊലീസി​ൻെറ തിടുക്കം അട്ടിമറി സംശയം ബലപ്പെടുത്തുന്നു -ചെന്നിത്തല തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് കാണിക്കുന്ന തിടുക്കം അട്ടിമറി സംശയം ബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫോറന്‍സിക് പരിശോധനഫലത്തെപ്പോലും തള്ളി, തീപിടിത്തത്തിന് പിന്നിലെ സത്യം മൂടി​െവക്കാനും യഥാർഥ കുറ്റവാളികളെ രക്ഷിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത്​. ഗ്രാഫിക്‌സ് വിഡിയോ ഉണ്ടാക്കി ഫോറന്‍സിക് ഫലത്തെ തള്ളാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. ഈ പശ്ചാത്തലത്തില്‍ വസ്തുത പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് തീപിടിത്തം അട്ടിമറിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിൻെറ അറിവോടെ നടന്ന അട്ടിമറിയാണിത്​. മദ്യക്കുപ്പികള്‍ വരെ സുലഭമായി കിട്ടുന്ന സ്ഥലമായി സെക്ര​േട്ടറിയറ്റ് മാറിയിരിക്കുകയാണ്​. നിര്‍ഭയമായി മുന്നോട്ടുപോകാന്‍ അന്വേഷണ ഏജന്‍സികള്‍ തയാറാകണം. ചോദിക്കേണ്ടതുപോലെ ചോദിച്ചാല്‍ തത്ത പറയുന്നതുപോലെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സത്യം പറയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Show Full Article
Next Story