Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2020 5:29 AM IST Updated On
date_range 9 Nov 2020 5:29 AM ISTകാർഷിക സർവകലാശാല: അസി. എൻജി. അടക്കം നിയമനം പി.എസ്.സിക്ക് വിടാൻ ശിപാർശ
text_fieldsbookmark_border
തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ അസിസ്റ്റൻറ് എൻജിനീയർ അടക്കം തസ്തികകളിലെ നേരിട്ടും തസ്തികമാറ്റം വഴിയുമുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് ധനകാര്യ പരിശോധന വിഭാഗം. ഇതിൻെറ സ്പെഷൽ റൂൾസും ഉടൻ തയാറാക്കണമെന്ന് കാർഷിക സർവകലാശാലയെ കുറിച്ച് വന്ന പരാതികൾ അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിച്ചു. സർവകലാശാലയിലെ അസി. ലൈേബ്രറിയൻ തസ്തികയുടെ സ്പെഷൽ റൂൾസും ഇതുവരെ തയാറായിട്ടില്ല. അതുകൊണ്ട് തന്നെ നേരിട്ട് നിയമനവും നടക്കുന്നില്ല. സർവകലാശാല ചട്ടത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ട്. ലൈേബ്രറിയൻ നിയമനവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ പരിശോധിച്ച ധനകാര്യ വിഭാഗം ആറുപേർ പാർട് ടൈം-വിദൂര വിദ്യാഭ്യാസം വഴി കോഴ്സ് വർക്ക് ചെയ്യാതെ എം.ഫിൽ നേടുകയും അതുവഴി അസിസ്റ്റൻറ് ലൈബ്രേറിയനായി (യു.ജി.സി) പ്രമോഷൻ നേടിയതായും കണ്ടെത്തി. 2009 യു.ജി.സി െറഗുലേഷൻ പ്രകാരം എം.ഫിൽ, പിഎച്ച്.ഡി വിദ്യാർഥികൾക്ക് കുറഞ്ഞത് ഒരു സെമസ്റ്ററെങ്കിലും കോഴ്സ് വർക്ക് വേണം. കാർഷിക സർവകാശാലയിലെ ജോലിയും പാർട് ടൈം എം.ഫിൽ കോഴ്സിൻെറ ഭാഗമായി വിനായക, അളഗപ്പ പോലെ സർവകലാശാലകളിൽ കോഴ്സ് വർക്കും ഒരേസമയം ചെയ്യാൻ സാധിക്കില്ല. ഇവരുടെ എം.എഫിൽ പരിശോധിച്ച് യു.ജി.സി പ്രമോഷൻ പുനഃക്രമീകരിക്കണം. അനർഹമായ സാമ്പത്തികാനുകൂല്യങ്ങൾ തിട്ടപ്പെടുത്തി തിരികെ പിടിക്കണം. അസിസ്റ്റൻറ് ലൈേബ്രറിയൻ സ്ഥാനക്കയറ്റം ലഭിച്ച ശേഷം പ്രമോഷൻ റദ്ദാക്കിയ രണ്ട് പേർക്ക് ശമ്പളം, പെൻഷൻ, വിരമിക്കൽ ആനുകൂല്യം എന്നിവയിൽ അധികമായി അനുവദിച്ച തുക തിരിച്ചുപിടിക്കണം. മറ്റൊരാൾക്ക് പ്രമോഷൻ തീയതി പുനർനിശ്ചയിച്ചതിനാൽ ഇൗ ഇനത്തിൽ കൈപ്പറ്റിയ തുകയും തിരിച്ചുപിടിക്കണം. 1991 ഏപ്രിൽ ഒമ്പതിലെ ഉത്തരവ് പ്രകാരം അസി. ലൈേബ്രറിയൻ പ്രമോഷനുകളെല്ലാം പുനഃപരിശോധിക്കണം. യോഗ്യത ഉറപ്പാക്കണം. പെൻഷൻ, പെൻഷൻ അരിയർ എന്നിവ വിതരണം ചെയ്യാൻ നൽകിയ തുകകൾ മറ്റ് ചെലവുകൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി അത് വിലക്കിയിട്ടുമുണ്ട്. ഇ. ബഷീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story