Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 11:58 PM GMT Updated On
date_range 8 Nov 2020 11:58 PM GMTകോവിഡ്: ശുഭസൂചനകളെ വളഞ്ഞ് അപായവഴികൾ
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ശുഭസൂചനയാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യങ്ങളിൽ ആശങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ധർ. കോവിഡ് വ്യാപനം കുറയുന്ന ലക്ഷണമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ കുറവ് വിലയിരുത്തുന്നത്. അതേസമയം പ്രതിദിന കണക്കിലടക്കം രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം. മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞിട്ടില്ല. പ്രതിദിനം ശരാശരി 25 പേർ മരിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ നിന്ന് 11ലേക്ക് കുറെഞ്ഞങ്കിലും കോവിഡ് നിയന്ത്രണവിധേയമായെന്ന് പറയാനാവില്ല. നിരക്ക് അഞ്ചിൽ താഴെയെത്തുേമ്പാഴാണ് വ്യാപനം ൈകയിലൊതുങ്ങിയെന്ന് പറയാനാവുക. അങ്ങനെ വരുേമ്പാൾ നിലവിലെ നിരക്കിൽ ആശങ്ക ഇരട്ടിയിലേറെയാണ്. ശനിയാഴ്ച 7201 കേസാണ് റിപ്പോർട്ട് ചെയ്തത്. വ്യാപനത്തിൽ മുന്നിലുണ്ടായിരുന്ന തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത് 2341 കേസാണ്. മഹാരാഷ്ട്ര -3959, കർണാടക -2258, പശ്ചിമ ബംഗാൾ -3928, യു.പി -1894 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ നില. തെരഞ്ഞെടുപ്പിന് പുറമേ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളും വരാനിരിക്കുന്നു. മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് കേരളം പോകും. വോട്ട് തേടലിന് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിട്ടുണ്ടെങ്കിലും അഞ്ചും ആറും പേർ കൂട്ടമായി വീടുകൾ കയറിയിറങ്ങുകയാണ് പലയിടങ്ങളിലും. വരുംദിവസങ്ങളിൽ മാനദണ്ഡങ്ങൾ എത്ര പാലിക്കാനാകുമെന്നതും കണ്ടറിയണം. പ്രതിരോധപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമുള്ള ജില്ല ഭരണകൂടങ്ങൾ തെരഞ്ഞെടുപ്പ് തിരക്കിേലക്ക് മാറുന്നതാണ് മറ്റൊരു പ്രശ്നം. നിർണായക സമയത്തെ ശ്രദ്ധമാറ്റം സ്ഥിതി വഷളാക്കുമെന്ന ആശങ്ക ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകർ ഒരേപോലെ പങ്കുവെക്കുന്നു. കണ്ടെയ്ൻമൻെറ് സോൺ പ്രവർത്തനങ്ങൾ, സാമൂഹികസമ്പർക്ക നിയന്ത്രണങ്ങൾ, ക്ലസ്റ്ററുകളിലെ ഇടപെടലുകൾ, പരിശോധന സൗകര്യമൊരുക്കൽ, റിവേഴ്സ് ക്വാറൻറീൻ ഉൾപ്പെടെ കോവിഡ് പ്രതിരോധദൗത്യത്തിൽ വലിയൊരു പങ്ക് വഹിക്കുന്നത് ജില്ല ഭരണകൂടങ്ങളാണ്. തെരഞ്ഞെടുപ്പ് വന്നതോടെ സ്വാഭാവികമായും കൂടുതൽ ഉത്തവാദിത്തങ്ങളിലേക്കും സജീവ ശ്രദ്ധ വേണ്ട കാര്യങ്ങളിലേക്കും കലക്ടർമാർക്കടക്കം മാറേണ്ടിവരും. ബദൽ സംവിധാനങ്ങളും പ്രാേയാഗികമല്ല. എം. ഷിബു
Next Story