Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 11:58 PM GMT Updated On
date_range 8 Nov 2020 11:58 PM GMTകുട്ടികൾ പ്രകൃതിയെയും മണ്ണിനെയും സ്നേഹിച്ചുവളരണം ^ സുഗതകുമാരി
text_fieldsbookmark_border
കുട്ടികൾ പ്രകൃതിയെയും മണ്ണിനെയും സ്നേഹിച്ചുവളരണം - സുഗതകുമാരി തിരുവനന്തപുരം: നല്ല മനുഷ്യരാകാനും പ്രകൃതിയെയും മണ്ണിനെയും സ്നേഹിച്ചുവളരാനും കുട്ടികൾക്കാകണമെന്നും ജീവിത വിജയത്തിനായി സ്നേഹം എന്ന അടിസ്ഥാന മന്ത്രം കൈമുതലായി എന്നും സൂക്ഷിക്കണമെന്നും കവി സുഗതകുമാരി. കേരളപ്പിറവി വാരാഘോഷത്തിൻെറ ഭാഗമായി തൈക്കാട് ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ചയായി സംഘടിപ്പിച്ചുവന്ന ഓൺലൈൻ സർഗോത്സവത്തിൻെറ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണ ചടങ്ങും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. മഹാമാരിയുടെ ഈ കാലത്ത് സ്കൂളിൽ പോകാനാകാതെ വീടുകളിൽ അടയ്ക്കപ്പെട്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സിന് കുറച്ചെങ്കിലും ആശ്വാസം പകരാൻ ഇത്തരം ഓൺലൈൻ സർഗോത്സവങ്ങൾക്ക് കഴിയുമെങ്കിൽ അത് സന്തോഷകരം തന്നെ. തൻെറ ആരോഗ്യം വളരെ മോശമായ അവസ്ഥയിലാണ്. ആരെയും കാണാൻ ഡോക്ടറുടെ അനുവാദമില്ല. എങ്കിലും ഓൺലൈനായെങ്കിലും കുഞ്ഞുങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാനായത് സന്തോഷം തന്നെയെന്നും സുഗതകുമാരി പറഞ്ഞു. സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് കെ. ഗോപി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.പി. ഷാജി, ഹെഡ്മാസ്റ്റർ ഷിബു പ്രേംലാൽ, സ്റ്റാഫ് സെക്രട്ടറി ജെ.എം. റഹീം, ലീന.കെ.എസ്, ഷിബു.ആർ, പ്രേമജ .എ, പ്രീത .ബി.സി, ഷബീന ജാസ്മിൻ.ടി.ആർ , ജോളി.കെ.ഇ തുടങ്ങിയവർ സംസാരിച്ചു.
Next Story