ആപ്പിനും വെബ്പോർട്ടലിനും സർക്കാർ അനുമതി തിരുവനന്തപുരം: കേരളത്തിലേക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ഒാർഡിനൻസിന് ലേബർ കമീഷണറേറ്റിൻെറ ശിപാർശ. ഒാർഡിൻസിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇതോടൊപ്പം കമീഷണറേറ്റ് മുന്നോട്ടുവെച്ച മടങ്ങിയെത്തുന്നവരുടെ രജിസ്ട്രേഷനുള്ള അതിഥി എന്ന മൊബൈൽ ആപ്പിനും വെബ് പോർട്ടലിനും അനുമതി നൽകിയിട്ടുണ്ട്. നാഷനൽ ഇൻഫോർമാറ്റിക്സ് സൻെററിനാണ് ഇവ രണ്ടും തയാറാക്കാനുള്ള ചുമതല. 19.80 ലക്ഷം രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. കോൺട്രാക്ടർ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിങ്ങനെ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്ത് രജിസ്ട്രേഷൻ നിർവഹിക്കാമെന്നതാണ് തൊഴിൽ വകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം. തൊഴിലാളിയുടെ വിലാസം, ബയോമെട്രിക് വിവരങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, ആധാറുമായി ബന്ധിപ്പിക്കൽ അടക്കമുള്ള സമഗ്ര വിവരശേഖരണത്തിനുള്ള സംവിധാനങ്ങളാണ് മൊബൈൽ ആപ്പിൽ ഉണ്ടാവുക. ഇതര സംസ്ഥാനക്കാരുടെ രജിസ്ട്രേഷൻ ലക്ഷ്യമിട്ട് നേരത്തെ ആവാസ് എന്ന പേരിൽ ഇൻഷുറൻസ് പദ്ധതിക്ക് തൊഴിൽവകുപ്പ് തുടക്കമിട്ടിരുന്നു. വിപുലമായ സോഫ്റ്റ്വെയറും ആധാർ മാതൃകയിൽ െഎ.ഡി കാർഡുമെല്ലാം സജ്ജമാക്കിയെങ്കിലും ഇൻഷുറൻസ് ഏജൻസികളെ കിട്ടിയില്ല. ഇതോടെ സർക്കാർ നേരിട്ട് ആരോഗ്യ ധനസഹായം നൽകുന്ന അഷുറൻസ് പദ്ധതിയായി ആവാസിനെ മാറ്റി. അഞ്ചര ലക്ഷത്തോളം പേരുടെ വിവരങ്ങളും ഇതുവഴി സമാഹരിച്ചിരുന്നു. കോവിഡിന് ശേഷം മടങ്ങിയെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ജാഗ്രത പോർട്ടലിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ആപ് തയാറാക്കാനുള്ള തീരുമാനം. ആരോഗ്യ ഇൻഷുറൻസ് എന്ന വാഗ്ദാനത്തോടെ ആവാസ് നടപ്പാക്കിയിട്ടും പൂർണാർഥത്തിൽ തൊഴിലാളികളെ ഉൾപ്പെടുത്താനായിട്ടില്ല. ഇൗ സാഹചര്യത്തിൽ കേവലം ആപ്പോ, പോർട്ടലോ തയാറാക്കിയത് കൊണ്ട് മാത്രം വിവരശേഖരണം നടത്താനാകുമോ എന്നതും ചോദ്യമാണ്. ഇൗ സാഹചര്യത്തിലാണ് രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ഒാർഡിനൻസ് ശിപാർശ. രജിസ്ട്രേഷനൊപ്പം തൊഴിലാളികൾക്ക് ചികിത്സ പരിരക്ഷയും ലേബർ കമീഷണറേറ്റിൻെറ ഒാർഡിനൻസ് ശിപാർശയിലുണ്ടെന്നാണ് വിവരം. എം. ഷിബു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2020 11:58 PM GMT Updated On
date_range 2020-11-07T05:28:18+05:30ഇതര സംസ്ഥാന തൊഴിലാളികൾ: രജിസ്ട്രേഷൻ നിർബന്ധമാക്കാൻ ഒാർഡിനൻസിന് ശിപാർശ
text_fieldsNext Story