Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2020 11:58 PM GMT Updated On
date_range 6 Nov 2020 11:58 PM GMTതണ്ടർബോൾട്ട് കേരളത്തിൽ ആവശ്യമില്ല - സി.പി.െഎ
text_fieldsbookmark_border
തിരുവനന്തപുരം: മാവോവാദി വേട്ടക്കായി രൂപവത്കരിച്ച തണ്ടർബോൾട്ടിൻെറ പ്രവർത്തനം കേരളവനത്തിൽ ആവശ്യമില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രസർക്കാറിൻെറ നക്സൽവിരുദ്ധ സേനയായ തണ്ടർബോൾട്ടിൽനിന്ന് കേരളം പിന്മാറണമെന്നാണ് സംസ്ഥാന കൗൺസിൽ പ്രമേയത്തിൻെറ അന്തഃസത്ത. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആളുകളെ വെടിവെച്ച് കൊല്ലുന്നത് എൽ.ഡി.എഫിൻെറ മിനിമം പൊതുപരിപാടിയിൽ ഇല്ല. അത് സർക്കാറിൻെറ ലക്ഷ്യമല്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. സർക്കാറിൽ താഴെ നിന്ന് നൽകുന്ന റിപ്പോർട്ട് പ്രകാരമാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. പക്ഷേ, തങ്ങൾ പറയുന്നത് വിഷയം രാഷ്ട്രീയമായി വിലയിരുത്തിയാണ്. മഞ്ചക്കണ്ടി മാവോവാദി വധശേഷം സി.പി.െഎ നൽകിയ അന്വേഷണ റിപ്പോർട്ടിന്മേൽ സർക്കാർ എന്ത് നടപടി സ്വീകരിെച്ചന്ന ചോദ്യത്തിന് 'മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് തന്നെ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല പിെന്നയല്ലേ സി.പി.െഎ റിപ്പോർട്ട്' എന്നായിരുന്നു മറുപടി. ഝാർഖണ്ഡിലും മധ്യപ്രദേശിലും ഉള്ള മാവോവാദിപ്രവർത്തനം കേരളത്തിലില്ല. മാവോവാദി ഭീഷണി നിലനിൽക്കേണ്ട ആവശ്യം പൊലീസിന് മാത്രമാണ്. കേന്ദ്രം അനുവദിക്കുന്ന ഫണ്ടിൻെറ ആവശ്യം അവർക്കാണ്. അതിന് ആളുകളെ വെടിവെച്ച് കൊല്ലേണ്ട ആവശ്യമില്ലെന്നും കാനം പറഞ്ഞു. സംസ്ഥാന കൗൺസിൽ തീരുമാനപ്രകാരം പി.എസ്. സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും ആർ. രാജേന്ദ്രനെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് സി.പി.െഎയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് വരുത്തിത്തീർക്കേണ്ടത് ചിലരുടെ ആവശ്യമാണ്. ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ് ഒരു രാഷ്ട്രീയപ്രശ്നമല്ല. നിയമം നിയമത്തിൻെറ വഴിക്ക് പോവണമെന്നാണ് സി.പി.െഎ നിലപാട്. കേന്ദ്ര ഏജൻസികൾ വിളിച്ചതുകൊണ്ട് ഒരാൾ പ്രതിയോ കുറ്റക്കാരനോ ആവുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാൻ ഇ.ഡി വിളിപ്പിച്ചതിൽ കാനം പ്രതികരിച്ചു.
Next Story