Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2020 5:28 AM IST Updated On
date_range 5 Nov 2020 5:28 AM IST'വിദ്യാഭ്യാസം വികസനത്തിെൻറ നാള്‍വഴികള്‍' പ്രകാശനം ചെയ്തു
text_fieldsbookmark_border
'വിദ്യാഭ്യാസം വികസനത്തിൻെറ നാള്‍വഴികള്‍' പ്രകാശനം ചെയ്തു നെടുമങ്ങാട്: വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നെടുമങ്ങാട് നഗരസഭ അക്കാദമിക് കൗണ്‍സില്‍ നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളടങ്ങിയ കൈപ്പുസ്തകം 'വിദ്യാഭ്യാസം വികസനത്തിൻെറ നാള്‍വഴികള്‍' പ്രകാശനം ചെയ്തു. മന്ത്രി കെ.ടി. ജലീല്‍ മഞ്ച ബോയിസ് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ അസിസ്റ്റൻറ് പ്രിന്‍സിപ്പല്‍ എം.ജെ റസീനക്ക് കൈപ്പുസ്തകം കൈമാറി പ്രകാശനം നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നെടുമങ്ങാട് നഗരസഭ അക്കാദമിക് കൗണ്‍സിലും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയും ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന വ്യത്യസ്തങ്ങളായ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചത്. നഗരസഭയിലെ അധീനതയിലുള്ള എല്ലാ സ്കൂളുകള്‍ക്കും ഹൈടെക് നിലവാരത്തിന് അനുയോജ്യമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചു. സ്മാര്‍ട് ക്ലാസ് മുറികളും കമ്പ്യൂട്ടര്‍ ഇൻറര്‍നെറ്റ് കണക്ഷനുകള്‍ക്ക് വേണ്ടിയുള്ള സൗകരങ്ങളും ഒരുക്കി. പരീക്ഷ വിജയങ്ങളില്‍ പിന്നാക്കം നിന്ന സ്കൂളുകളെ നൂറുശതമാനം വിജയത്തിലേക്കുയര്ത്തുന്നതിന് വ്യത്യസ്തങ്ങളായ പഠന പരിശീലനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കി. നെടുമങ്ങാട് ഗവണ്‍മൻെറ് കോളജില്‍ പുതിയ മൂന്ന് കോഴ്സുകള്‍ ആരംഭിച്ചതും കോളജിന് സ്വന്തമായി പുതിയ മന്ദിരങ്ങള്‍ നിര്‍മിച്ചുനല്‍കിയതും നഗരത്തില്‍ പുതിയ ഐ.ടി.ഐ ആരംഭിക്കുന്നതിന് മന്ദിരം അനുവദിച്ചതും മഞ്ച ജെ.ടി.എസിന് പുതിയ മന്ദിരങ്ങള്‍ നിര്‍മിച്ചുനല്‍കിയതും ഉള്‍െപ്പടെ അനവധി നേട്ടങ്ങളാണ് അക്കാദമിക് കൗണ്‍സിലിൻെറ നേതൃത്വത്തില്‍ നടപ്പാക്കിയത്. മന്ത്രിയുടെ വസതിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ നഗരസഭ ചെയര്മാന് ചെറ്റച്ചല്‍ സഹദേവന്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ടി.ആര്. സുരേഷ്, ആര്. ജയദേവന്, ശരത്ചന്ദ്രന് എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story