Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 12:00 AM GMT Updated On
date_range 1 Nov 2020 12:00 AM GMTതദ്ദേശ തെരഞ്ഞെടുപ്പ്: പാളയത്തിൽപടയും വിഴുപ്പലക്കലും തകൃതി
text_fieldsbookmark_border
അമ്പലത്തറ: സീറ്റുകള്‍ ഉറപ്പിച്ച സ്ഥാനാർഥികള്‍ കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തതോടെ മുന്നണിവ്യത്യാസമില്ലാതെ പാർട്ടികളിൽ പ്രവർത്തകർ പരസ്പരം ചളിവാരി എറിയലും വാക്പയറ്റും തുടങ്ങി. കണ്‍വെന്‍ഷനുകളില്‍ സീറ്റ് മോഹിച്ച് കിട്ടാത്ത നേതാക്കളും അവര്‍ക്ക് പിന്‍തുണയുമായി എത്തുന്നവരുമാണ് എതിരാളികളെ വ്യക്തിഹത്യ നടത്തുന്നത്. ചിലയിടത്ത് പ്രഖ്യാപനം വരുംമുമ്പ് നവമാധ്യങ്ങള്‍ വഴി സ്വയം സ്ഥാനാർഥി ചമഞ്ഞ് പോസ്റ്ററുകള്‍ ഇട്ടവർക്കെതിരെ കടുത്ത പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് തല്‍ക്കാലം അയവ് വരുത്തുന്നുെണ്ടങ്കിലും വരും ദിവസങ്ങളില്‍ വാക്പയറ്റും പാരവെപ്പും സജീവമാകാനാണ് സാധ്യത. കഴിഞ്ഞദിവസം ബീമാപള്ളിയില്‍ നടന്ന നഗരസഭ ലൈഫ്മിഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗിലെ രണ്ട് കൗണ്‍സിലര്‍മാര്‍ തമ്മിൽ വെല്ലുവിളി നടത്തി. ഇതോടെ പ്രവര്‍ത്തകരും രണ്ട് ചേരിയായി. വരാന്‍പോകുന്ന തെരഞ്ഞടുപ്പില്‍ ഇവര്‍ രണ്ടുപേരും മത്സരരംഗത്തുണ്ട്. എതിരാളിയുടെ അതേപേരുള്ള അപരന്മാരെ തേടിയുള്ള ഓട്ടത്തിലാണിപ്പോൾ. ഇത്തവണ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഉെണ്ടങ്കിലും അവ മുഖവിലക്ക് എടുക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് പലയിടത്തും നടക്കുന്നത്. വാര്‍ഡ് കണ്‍വെന്‍ഷനുകളില്‍ നൂറിലധികം പേരാണ് പങ്കെടുക്കുന്നത്.
Next Story