Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ് കടത്ത്​ കേസിൽ...

കഞ്ചാവ് കടത്ത്​ കേസിൽ യുവാവ്​ പിടിയിൽ

text_fields
bookmark_border
പാറശ്ശാല: തമിഴ്‌നാട്ടിലേക്ക് കഞ്ചാവ് കടത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ബ്രാഞ്ച് സെക്രട്ടറിയെ അറസ്​റ്റ്​ ചെയ്തു. കാരോട് പഞ്ചായത്തിലെ ചെങ്കവിള ബ്രാഞ്ച് സെക്രട്ടറി ചെറുവാരക്കോണം കൈപ്പവിള വീനസില്‍ വിഷ്ണുവിനെയാണ്​​ (30) തമിഴ്‌നാട് ​െപാലീസ് അറസ്​റ്റ്​ ചെയ്തത്. കാരോട് പഞ്ചായത്തി​ൻെറ ആംബുലന്‍സ് ഡ്രൈവറാണ് വിഷ്ണു. കഴിഞ്ഞ 25ന് കടയാലുമൂട്ടില്‍ വാഹന പരിശോധന നടത്തവേ വിഷ്ണു സഞ്ചരിച്ച കെ.എല്‍.ബി ജെ 8479 നമ്പര്‍ മാരുതി ആള്‍ട്ടോ കാറില്‍നിന്നാണ്​ കഞ്ചാവ്​ പിടികൂടിയത്​.​ പൊതി തുറന്ന്​ പരിശോധിക്കുന്നതിനിടെ വിഷ്ണു ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു വലയിലായത്. വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി. VISHNU ganja ചിത്രം. വിഷ്ണു.
Show Full Article
Next Story