Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോത്തൻകോട് കാരുണ്യ...

പോത്തൻകോട് കാരുണ്യ ബഡ്‌സ് സ്കൂളിന് പുതിയ കെട്ടിടം

text_fields
bookmark_border
തിരുവനന്തപുരം: പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ കാരുണ്യ ബഡ്‌സ് സ്കൂളി​ൻെറ പുതിയ കെട്ടിടം ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ വി.കെ. മധു ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തി​ൻെറ 90 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തി​ൻെറ അഞ്ചുലക്ഷം രൂപയും ഗ്രാമ പഞ്ചായത്തി​ൻെറ 15 ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിടം, ചുറ്റുമതിൽ, കവാടം എന്നിവ നിർമിച്ചത്. 52 വിദ്യാർഥികളാണ് സ്കൂളിലുള്ളത്. ആറ്​ ക്ലാസ് മുറികൾ, പാചകശാല, ശുചിമുറികൾ എന്നിവയടങ്ങുന്നതാണ് സ്കൂൾ സമുച്ചയം. പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ ഷാനിബ ബീഗം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജലീൽ, ബ്ലോക്ക്‌ വൈസ് പ്രസിഡൻറ്​ യാസിർ, പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ. വേണുഗോപാലൻ നായർ, ബ്ലോക്ക്‌-ഗ്രാമ പഞ്ചായത്ത്‌ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Next Story