Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2020 11:59 PM GMT Updated On
date_range 31 Oct 2020 11:59 PM GMTഓട്ടോ ഡ്രൈവറെ മർദിച്ച് കവർച്ച: മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ മർദിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ മൂന്നുപേരെ പിടികൂടിയെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. ബാലരാമപുരം സി.എസ്.ഐ പള്ളിക്ക് സമീപം കരിംപ്ലാവിള വീട്ടിൽ മണികണ്ഠൻ (32), ബീമാപള്ളി മാമൂട്ടിവിളാകം വീട്ടിൽ അസ്‌ലം (25), ആറ്റുകാൽ ചരുവിള ജയവിഹാറിൽ മണികണ്ഠൻ (25) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20നായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠേശ്വരം സ്വദേശി രവീന്ദ്രൻനായർ രാത്രി പത്തരയോടെ ഓട്ടോ ഓടിച്ചുവരവെ തകരപ്പറമ്പ് ജങ്ഷന് സമീപത്തുെവച്ച് അഞ്ചംഗസംഘം തടഞ്ഞുനിർത്തി മർദിച്ചശേഷം മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയായിരുന്നു. പ്രതികൾക്കെതിരെ നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. ഫോർട്ട് എസ്.എച്ച് രാകേഷ്, എസ്.ഐമാരായ വിമല്‍, സജു എബ്രഹാം, നിധിന്‍ നളന്‍, സി.പി.ഒമാരായ വിനോദ്, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. സംഘത്തിലെ ശേഷിക്കുന്ന രണ്ടുപേർക്കായി അന്വേഷണം ഉൗർജിതമാക്കിയെന്നും കമീഷണർ അറിയിച്ചു.
Next Story