Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2020 5:28 AM IST Updated On
date_range 30 Oct 2020 5:28 AM ISTശ്രീകോവിലിെൻറ പൂട്ട് തകർത്ത് ആഭരണങ്ങളും പണവും മോഷ്ടിച്ചു
text_fieldsbookmark_border
ശ്രീകോവിലിൻെറ പൂട്ട് തകർത്ത് ആഭരണങ്ങളും പണവും മോഷ്ടിച്ചു കോവളം: തിരുവല്ലം നെല്ലിയോട് ഭഗവതി ക്ഷേത്രത്തിൽ ശ്രീകോവിലിൻെറ പൂട്ട് തകർത്ത് ആഭരണങ്ങളും പണവും മോഷ്ടിച്ചു. കാണിക്കവഞ്ചിയിലെ പണവും ദേവിയുടെ തിരുമുടിയിൽ അണിയിക്കുന്ന രണ്ടരപ്പവൻെറ രണ്ട് സ്വർണത്താലി, 40 സ്വർണപ്പൊട്ട് എന്നിവയാണ് മോഷണം പോയത്. ഇന്നലെ രാവിലെ ആറരയോടെ പൂജാരിയായ വേലപ്പൻ ആശാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കിഴക്കേനടയിലെ നാഴിക പൂട്ട് പൊളിച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ അർച്ചന കൗണ്ടറിൽ സ്ഥാപിച്ചിരുന്ന ക്ഷേത്രത്തിലെ സി.സി.ടി.വി കാമറകളുടെ സെർവറും കവർച്ച നടത്തിയതായി കണ്ടെത്തിയതായി തിരുവല്ലം പൊലീസ് പറഞ്ഞു. കിഴക്കേ നടയിലെ പൂട്ട് പൊളിക്കാനുപയോഗിച്ച പുതിയ രണ്ട് പിക്കാസുകൾ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വിഗ്രഹങ്ങൾക്ക് മുമ്പിൽ സ്ഥാപിച്ചിരുന്ന ഏഴ് കാണിക്ക വഞ്ചികൾ കുത്തിപ്പൊളിച്ച് പണം കവർന്നശേഷം ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. ഒന്നരലക്ഷം രൂപയുടെ ആഭരങ്ങളും പണവുമാണ് നഷ്ടപ്പെട്ടതെന്ന് ക്ഷേത്രം പ്രസിഡൻറ് പറഞ്ഞു. തിരുവല്ലം ഇൻസ്‌പെക്ടർ വി. സജികുമാർ, എസ്.ഐ പ്രതാപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലം പരിശോധിച്ചു. ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ചിത്രം: Kovil kkkvzm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story